SWISS-TOWER 24/07/2023

സഞ്ചാരികളുടെ മനം കവര്‍ന്ന് ദുബൈ; ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബൈക്ക് നാലാം സ്ഥാനം

 


ADVERTISEMENT

ദുബൈക്ക് : (www.kvartha.com 06/06/2015) മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ ഡസ്റ്റിനേഷന്‍ സിറ്റീസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബൈക്ക് നാലാം സ്ഥാനം.


2012ല്‍ എട്ടാം സ്ഥാനവും 2013ല്‍ ഏഴാം സ്ഥാനവും 2014ല്‍ അഞ്ചാം സ്ഥാനവുമാണ് ദുബൈക്ക്
ഉണ്ടായിരുന്നത്. 2015 ആയപ്പോഴേക്കും നാലാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ വിനോദ സഞ്ചാര മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ടെന്ന്‍ വ്യക്തം. ഈ വര്‍ഷത്തെ പട്ടികയില്‍ ലണ്ടന്‍ നഗരമാണ് ഒന്നാം സ്ഥാനത്തുള്ളത്. ബാംഗ്കോക്ക്, പാരീസ് നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

2009 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിയത് ദുബൈ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്ന് യുഎഇ മാസ്റ്റര്‍ കാര്‍ഡ് മാനേജരായ ഇയാദ് അല്‍ കൗര്‍ദി പറഞ്ഞു.
സഞ്ചാരികളുടെ മനം കവര്‍ന്ന് ദുബൈ; ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബൈക്ക് നാലാം സ്ഥാനം

SUMMARY: Dubai becomes fourth most position in World's best tourist spot list published by Mastercard Global Destination Cities. Dubai is the only place which has a gradual growth in the field of tourism.

Keywords: Dubai, Tourism, Growth, World. Mastercard Global Destination Cities
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia