ദുബൈ: (www.kvartha.com 18.09.2021) ദുബൈ അബുദബി ഇ101 ബസ് സെർവീസുകൾ പുനരാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. ദുബൈയിലെ ഇബ്ന് ബതൂത ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ഇൻ്റർ സിറ്റി ബസ് സെർവീസ് അബുദാബിയിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ അവസാനിക്കും.
രണ്ട് എമിറേറ്റുകൾ തമ്മിലുള്ള ഗതാഗത മാർഗങ്ങളുടെ സംയോജനത്തിനും യാത്രക്കാരുടെ സുഗമമായ നീക്കത്തിനും ഈ റൂട് നിർണായകമാണെന്ന് ആർടി എ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെൻ്റ് ഡയറക്ടർ അദെൽ ശഖ്രി പറഞ്ഞു.
യാത്രികർ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആർടി എ ഓർമിപ്പിച്ചു.
SUMMARY: The E101 bus shuttle between Dubai and Abu Dhabi has resumed, the Roads and Transport Authority (RTA) has announced.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.