മലയാളി പ്രവാസിയുടെ മദ്യപാനം; 180 യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

 


മലയാളി പ്രവാസിയുടെ മദ്യപാനം; 180 യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി
ദുബായ്: മലയാളി പ്രവാസിയുടെ മദ്യപാനം 180 യാത്രക്കാരുടെ യാത്ര മുടക്കി. ദുബായ്‌ എയര്‍പോര്‍ട്ടില്‍ ഇന്നലെയാണ്‌ സംഭവം നടന്നത്. എയര്‍ ഇന്ത്യാ സമരം കൊണ്ട് പൊരുതിമുട്ടിയ പ്രവാസികള്‍ക്ക് മദ്യപനായ പ്രവാസി അക്ഷരാര്‍ത്ഥത്തില്‍ പാരയായി. ദുബായ്‌-തിരുവനന്തപുരം ഐ എക്സ് 538 വിമാനത്തിലെ യാത്രക്കാരാണ്‌ വിമാനത്താവളത്തില്‍ 18 മണിക്കൂറോളം കുടുങ്ങിയത്.

ഇന്നലെ രാത്രി 10.40ന്‌ ദുബായ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മൂക്കറ്റം മദ്യപിച്ച തിരുവനന്തപുരം സ്വദേശി വിമാനത്തില്‍ ഛര്‍ദിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. ഇയാളെ പുറത്താക്കാതെ വിമാനം പറത്താനാവില്ലെന്ന് പൈലറ്റും ശഠിച്ചതോടെ രംഗം കൂടുതല്‍ വഷളായി.
തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ ലഗേജ് തിരഞ്ഞെടുത്ത് പുറത്തിറക്കാന്‍ രണ്ടു മണിക്കൂറെടുത്തു. അതിനിടെ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് വ്യക്തമാക്കി പൈലറ്റും ജീവനക്കാരും സ്ഥലംവിട്ടു.

ഹാന്‍ഡ് ബഗേജെടുത്ത് പുറത്തിറങ്ങണമെന്ന അറിയിപ്പും ഉടനെയെത്തി. യാത്രക്കാരുടെ ശക്തമായ പ്രതിഷേധം പൊലീസ് എത്തിയാണ് ശാന്തിമാക്കിയത്.റെസിഡന്‍സ് വിസയുള്ളവരെ ഹോട്ടലിലേക്കും വീടുകളിലേക്കും മാറ്റിയപ്പോള്‍ സന്ദര്‍ശക വീസയിലെത്തി മടങ്ങുന്നവരും വീസ റദ്ദാക്കി പോകുന്നവരും അക്ഷരാര്‍ഥത്തില്‍ കുടുങ്ങി. പ്രായമായവരും ഗര്‍ഭിണികളും പിഞ്ചുകുഞ്ഞുങ്ങളും പുറത്തിറങ്ങാനാവാത്ത 18 മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. മരണാനന്തര ചടങ്ങിനും മറ്റും പോകുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.


Keywords:  Dubai, Gulf, Malayalees, Liquor drinking, Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia