Arrested | കുവൈതില്‍ വന്‍തോതില്‍ മയക്കുമരുന്നും വെടിക്കോപ്പുകളുമായി 2 പേര്‍ അറസ്റ്റില്‍
Sep 19, 2022, 18:33 IST
കുവൈത് സിറ്റി: (www.kvartha.com) വന്‍തോതില്‍ ലഹരിമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് നാര്‍കോടിക് കന്‍ട്രോള്‍ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഇവരില്‍നിന്നും 30 ലക്ഷം കുവൈതി ദിനാര്‍ വിപണി വില വരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തതായും രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതര്‍ പറഞ്ഞു.
നാര്‍കോടിക് കന്‍ട്രോള്‍ അഡ്മിനിസ്ട്രേഷന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇതിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്. ആയുധങ്ങളും പിടികൂടിയ വസ്തുക്കളില്‍പെടുന്നു.
ഇവരില്‍നിന്ന് ഒരു ടണില്‍ കൂടുതല്‍ ലിറിക ഗുളികകള്‍, 35 കിലോ രാസവസ്തു, 18 കിലോ ഷാബു, രണ്ടു കിലോ ഹാഷിഷ്, ഒരു കിലോ ലിറിക പൗഡര്‍, മൂന്ന് കിലോ കഞ്ചാവ്, 2000 ക്യാപ്റ്റഗന്‍ ഗുളികകള്‍ എന്നിവയും രണ്ട് തോക്കുകള്‍, നാല് പിസ്റ്റള്‍ ഇനത്തില്‍പെട്ട തോക്കുകളും പിടികൂടിയവയില്‍പെടുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.