യുഎഇ കീഴടക്കാനൊരുങ്ങി പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡ്രൈവറില്ലാ വാഹനം

 


അബൂദബി: (www.kvartha.com 26.11.2019) യുഎഇ കീഴടക്കാനൊരുങ്ങി പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡ്രൈവറില്ലാ വാഹനം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഡ്രൈവറില്ലാ വാഹനം ദുബൈയില്‍ അവതരിപ്പിച്ചത്. ദൂരവും റൂട്ടും സ്റ്റോപ്പുകളും മുന്‍കൂട്ടി സെറ്റ് ചെയ്തുവച്ച് സെന്‍സറും ജിപിഎസ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഇതിന്റെ സഞ്ചാരം.

യാത്രയ്ക്കിടയില്‍ തടസങ്ങളുണ്ടെങ്കില്‍ വേഗം കുറയ്ക്കാനും നിര്‍ത്താനും സ്വമേധയാ സാധിക്കുമെന്നതിനാല്‍ അപകടവും കുറവായിരിക്കും. വൈദ്യുതിയിലൂടെയാണ് വാഹനത്തിന്റെ പ്രവര്‍ത്തനം . പരിസ്ഥിതി സൗഹൃദമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

യുഎഇ കീഴടക്കാനൊരുങ്ങി  പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡ്രൈവറില്ലാ വാഹനം

2021 ന് ഉള്ളില്‍ അബൂദബി ഉള്‍പ്പെടെ വിവിധ എമിറേറ്റുകളിലെ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ കൊണ്ട് നിറയുമെന്നാണ് വിദഗ്ദരുടെ കണക്കു കൂട്ടല്‍. ഇതുസംബന്ധിച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് അബൂദബിയില്‍ നടന്ന വര്‍ഷിക സര്‍ക്കാര്‍ സമ്മേളനത്തില്‍ എമിറ്റേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മഈനി പറഞ്ഞു.

ഭാവിയിലെ ഗതാഗതം സംബന്ധിച്ച് ചൊവ്വാഴ്ച ദുബൈയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ സ്വയംനിയന്ത്രിത വാഹനങ്ങളുടെ കരട് നിയമം അവതരിപ്പിച്ച് അംഗീകാരത്തിനായി സര്‍പ്പിക്കും.

ഡ്രൈവറില്ലാ വാഹനവുമായി ബന്ധപ്പെട്ട സാമ്പത്തികം, നിയന്ത്രണം, ഇന്‍ഷൂറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന അന്തിമ നിയമം 2020ല്‍ പുറത്തിറക്കും.

ഏറ്റവും കൂടുതല്‍ സ്വയം നിയന്ത്രണ (ഓറ്റാനമസ്) വാഹനങ്ങള്‍ ഓടുന്ന ലോകത്തെ ആദ്യ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് യുഎഇ. മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സമ്പൂര്‍ണ നിയമത്തിനു രൂപം നല്‍കിയതും യുഎഇയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Driverless cars could hit UAE roads by 2021, Abu Dhabi, News, Vehicles, Technology, Business, Passengers, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia