ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വെച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 28.05.2016) ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വെച്ചു. രോഗിയുടെ വയര്‍ വീര്‍ത്തപ്പോള്‍ കത്രിക ഉള്ളിലുള്ള വിവരം പറയാതെ ആശുപത്രി അധികൃതര്‍ വീണ്ടും ശസ്ത്രക്രിയ ചെയ്തു കത്രിക പുറത്തെടുത്തു. സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിലാണ് ശസ്ത്രക്രിയക്കിടെ അബദ്ധം
സംഭവിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വെച്ചു
ശസ്ത്രക്രിയയ്ക്കിടെ സൗദി പൗരന്റെ വയറ്റിലാണ് കത്രിക മറന്നുവച്ചത്. കത്രിക വയറിനുള്ളില്‍ കിടന്നതിനാല്‍ രോഗിക്ക് അസ്വസ്ഥതയുണ്ടായി. ക്രമേണ രോഗിയുടെ വയര്‍ വീര്‍ക്കുകയും ചര്‍മത്തില്‍ രക്തത്തുള്ളികള്‍ കാണുകയും ചെയ്തു.

വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ വയര്‍ വൃത്തിയാക്കാനായി നേരെത്തെ ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് നിര്‍ദേശിച്ചു.

ശസ്ത്രക്രിയയ്ക്കു മുമ്പായി സമ്മതപത്രത്തില്‍ ഒപ്പുവയ്പിച്ചു. സമ്മതപത്രം ഇഗ്ലീഷില്‍ ആയിരുന്നു. ഇംഗ്ലീഷ് അറിയാത്തതിനാല്‍ സമ്മതപത്രത്തിന്റെ ഉള്ളടക്കം മനസിലായില്ല. കാര്യം പിന്നീടാണ് അറിഞ്ഞതെന്നും ശസ്ത്രക്രിയയ്ക്കു വിധേയനായ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ ഹയിത്തി പറഞ്ഞു.

Keywords: Riyadh, Saudi Arabia, Gulf, Hospital, Scissor, Stomach, Operation . 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia