Discount cards | ദുബൈ എക്സ്പോ സിറ്റിയുടെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് ആദരവുമായി ഭരണകൂടം; 69,000 പേർക്ക് കിഴിവ് കാർഡുകൾ നൽകി
Sep 10, 2022, 10:46 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) എക്സ്പോ 2020 നടന്ന എക്സ്പോ സിറ്റിയുടെ (Expo City Dubai) നിർമാണത്തിന് പിന്നിൽ യത്നിച്ച തൊഴിലാളികൾക്ക് ആദരവ് നൽകി. 69,000 നിർമാണ തൊഴിലാളികൾക്ക് 60 ലധികം കടകളിലും വിവിധ കച്ചവട സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്കൗണ്ട് കാർഡാണ് തഖ്‌ദീർ അവാർഡ് ആയി അധികൃതർ വിതരണം ചെയ്തത്.
ജോലിയോടുള്ള വിശ്വസ്തതയും, കൂറും പ്രതിബദ്ധതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ദുബൈ ഭരണകൂടം നടപ്പിലാക്കുന്ന ‘തഖ്ദീർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് കാർഡ് വിതരണം ചെയ്തിരിക്കുന്നത്. 13 പ്രമുഖ കംപനികളും കരാറുകാരും സേവന ദാതാക്കളും ചേർന്നാണ് ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നത്.
ഈ പദ്ധതിയിലൂടെ 1.4 ലക്ഷം തൊഴിലാളികൾക്ക് നിലവിൽ നീല കാർഡുകൾ ലഭിച്ചിട്ടുണ്ട്. നവംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുമെന്നും ഇത് പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ‘തഖ്ദീർ’ സെക്രടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മാഈൽ ആൽ റഹ്‌മ പറഞ്ഞു.
Keywords: Discount cards given to over 69000 workers at Expo City Dubai, Dubai, International, Gulf, News, Top-Headlines, Expo, Workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.