ദുബൈ: മെറാസ് ഹോള്‍ഡിംഗിന്റെ ബ്ലൂ വാട്ടേഴ്‌സ് എന്ന പദ്ധതിക്ക് ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം അംഗീകാരം നല്‍കി. ദുബൈയെ ലോകത്തിലെ ഒന്നാം നമ്പര്‍ ടൂറിസം മേഖലയായി മാറ്റാനുള്ള പദ്ധതിക്ക് 600 കോടി ദിര്‍ഹമാണ് ചിലവ്. ജുമൈറ ബീച്ച് റെസിഡന്റിലെ തീരപ്രദേശത്താണ് പദ്ധതി നടപ്പിലാക്കുക.
ഷോപ്പിംഗ് സെന്ററുകളും മാളുകളും പാര്‍പ്പിട കേന്ദ്രങ്ങളും വിനോദോപാധികളുമടങ്ങുന്ന 'ബ്ലൂ വാട്ടേഴ്‌സ്' എന്ന കൃത്രിമ ദ്വീപാണ് പദ്ധതിയില്‍ പ്രധാനം. ലോകത്തെ പ്രമുഖ കമ്പനികളുടെ റീട്ടെയ്ല്‍ സ്‌റ്റോറുകളും വിവിധ തരം ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന റെസ്‌റ്റോറന്റുകളും ഇവിടെയുണ്ടാകും. ആഡംബര പഞ്ചനക്ഷത്ര ഹോട്ടലും പദ്ധതിയുടെ ഭാഗമാണ്. ശെയ്ഖ് സായിദ് റോഡില്‍നിന്ന് ദ്വീപിലേക്ക് പ്രത്യേക റോഡ് നിര്‍മിക്കും. മെട്രോ സ്‌റ്റേഷനില്‍നിന്ന് സഞ്ചാരികള്‍ക്ക് വളരെ വേഗം ദ്വീപിലെത്താന്‍ മോണോ റെയില്‍ സംവിധാനവുമുണ്ടാകും. ജുമൈറ ബീച്ച് റെസിഡന്‍സി ബീച്ചില്‍നിന്ന് ദ്വീപിലേക്ക് നടപ്പാലവും കേബിള്‍ കാര്‍ സംവിധാനവുമുണ്ടാകും.
ലോകത്തെ ഏറ്റവും വലിയ ഫെറിസ് വീല്‍ നിര്‍മിക്കുന്ന 'ദുബൈ ഐ' പദ്ധതിക്ക് 100 കോടി ദിര്‍ഹം ചെലവ് വരുമെന്ന് കരുതുന്നു. 210 മീറ്റര്‍ ഉയരമുള്ള ഫെറിസ് വീലില്‍നിന്ന് ദുബൈ നഗരത്തിന്റെ മനോഹര ദൃശ്യം കാണാം. ബുര്‍ജുല്‍ അറബ്, പാം ജുമൈറ, ബുര്‍ജ് ഖലീഫ തുടങ്ങിയവയുടെ കടലില്‍ നിന്നുള്ള ദൃശ്യം ആസ്വദിക്കാന്‍ ലോകമെമ്പാടും നിന്ന് സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ഫെറിസ് വീലിന് താഴെയുള്ള പ്രദേശത്ത് വിവിധതരം വിനോദോപാധികളുണ്ടാകും. ഇവിടെ സ്ഥാപിക്കുന്ന കൂറ്റന്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും.
'ബ്ലൂ വാട്ടേഴ്‌സ്' പദ്ധതിയുടെ നിര്‍മാണം ഏപ്രിലില്‍ തുടങ്ങുമെന്ന് മിരാസ് ഹോള്‍ഡിങ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബായി പറഞ്ഞു. രണ്ടാം ഘട്ടമായി 'ദുബൈ ഐ'യുടെ പ്രവര്‍ത്തനം തുടങ്ങും. ദുബൈയുടെ ടൂറിസം ചരിത്രത്തില്‍ നാഴികക്കല്ലായിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMERY: Dubai: His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, on Wednesday approved the 'Bluewaters' project, a unique mixed use development by Meraas Hold.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.