Ajman Abra Travel | യു എ ഇയിൽ ആണോ? വെറും രണ്ട് ദിർഹമിന് അബ്രയിലൂടെ അജ്മാനിലെ പ്രകൃതി രമണീയവും അവർണനീയവുമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാം; എങ്ങനെ ചുറ്റിക്കറങ്ങാമെന്ന് ഇതാ!
Jan 28, 2024, 15:33 IST
ദുബൈ: (KVARTHA) സുഹൃത്തുക്കളുമായോ അല്ലെങ്കിൽ കുടുംബാംഗങ്ങളുമായോ അവധി ദിനത്തിൽ യുഎഇയിൽ കറങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ അജ്മാനിൽ വെറും രണ്ട് ദിർഹമിന് 'അബ്ര' എന്നറിയപ്പെടുന്ന തോണിയിൽ കയറി എമിറേറ്റിലെ തുറമുഖവും കണ്ടൽക്കാടുകളും ആസ്വദിച്ച് യാത്ര ചെയ്യാം. യുഎഇയുടെ ജലഗതാഗതത്തിന്‍റെ മുഖമാണ് അബ്രകള്‍. എമിറാത്തി പൈതൃകത്തിൻ്റെ പ്രധാന ഭാഗം കൂടിയാണിത്.
അജ്മാനിലെ അബ്ര സേവനം നിങ്ങൾക്ക് അജ്മാൻ ക്രീക്കിൻ്റെയും പ്രശസ്തമായ അൽ സോറയുടെയും സമീപമുള്ള പ്രകൃതിദൃശ്യങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. സമ്പന്നമായ ഇക്കോ- ടൂറിസം പദ്ധതി പ്രദേശമാണ് അജ്മാന് അല്‍ സോറ. അജ്മാന് - ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതാണ് ഈ പ്രദേശം. വിനോദ സഞ്ചാരികള്‍ക്ക് പ്രാദേശിക, ദേശാടന പക്ഷി ഇനങ്ങളെ കുറിച്ച് പഠിക്കാനും പ്രകൃതി ആസ്വദിക്കാനുമുള്ള അവിസ്മരണീയ അനുഭവമാണ് ഇവിടത്തേക്കുള്ള യാത്ര.
10 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍കാട് പ്രദേശത്ത് പിങ്ക് ഫ്ലെമിംഗോകൾ ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികളും ഉൾപ്പെടുന്ന 102 ഇനം പക്ഷികൾ വർഷം മുഴുവനും കാണപ്പെടുന്നു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ആഴ്ചയിൽ ഏഴ് ദിവസവും അബ്ര സേവനം ലഭ്യമാണ്. കൂടാതെ നാല് മറൈൻ സ്റ്റേഷനുകളെ ഇത് ബന്ധിപ്പിക്കുന്നു.
അജ്മാൻ അബ്ര സ്റ്റേഷൻ റൂട്ട്:
1. അൽ സഫിയ - മുഷരിഫ് പ്രദേശത്തെ അജ്മാൻ ഫിഷിംഗ് പോർട്ടിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
2. അൽ റാഷിദിയ്യ - അജ്മാൻ ഫ്രീ സോണിലെ അജ്മാൻ ഫിഷ് മാർക്കറ്റിന് സമീപമാണ് സ്റ്റേഷൻ. ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം സ്ട്രീറ്റിൽ നിന്ന് ഫിഷ് മാർക്കറ്റിലേക്കും ഹാർബറിലേക്കും നേരിട്ട് എത്തിച്ചേരാം.
3. അൽ സോറ - അബ്ര സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് അൽ സോറ മറീനയിലാണ്, ഇത് ക്രീക്കിനോട് ചേർന്നുള്ള ഒരു പ്രശസ്തമായ സ്ഥലമാണ്. അൽ സോറ നാച്ചുറൽ റിസർവിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാടുകളുടെ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
4. അൽ മറീന - ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിൻ്റെ അറ്റത്തുള്ള അജ്മാൻ കോർണിഷിലാണ് ഈ സ്റ്റേഷൻ.
അബ്ര നിരക്ക്
ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യാൻ ഒരാൾക്ക് രണ്ട് ദിർഹം ആണ് ടിക്കറ്റ് നിരക്ക്. അൽ സോറ സ്‌റ്റേഷനിൽ 2.50 ദിർഹമാണ് നിരക്ക്.
ടിക്കറ്റുകൾ എവിടെ വാങ്ങാം?
നിങ്ങൾക്ക് സ്റ്റേഷൻ കൗണ്ടറിൽ ടിക്കറ്റ് വാങ്ങാം. പണമായോ അജ്മാൻ്റെ ഔദ്യോഗിക പൊതുഗതാഗത കാർഡായ ' മസാർ കാർഡ് ' ഉപയോഗിച്ചോ പണം നൽകാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.
പ്രവർത്തന സമയം
* അൽ സഫ - പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ രാവിലെ 8 മുതൽ രാത്രി 12 വരെ
* അൽ റാഷിദിയ - പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ രാവിലെ 8 മുതൽ രാത്രി 12 വരെ
* അൽ സോറ - പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ,
* അൽ മറീന - പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ രാവിലെ 12 വരെ

Keywords: Ajman, Dubai, UAE News, Travel, Dubai, UAE, Abra, Mangroves, Gulf, Travel, Pink Flamingo, Dh2 abra trips in Ajman: How to get around.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.