അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യകടാക്ഷം; അടിച്ചത് 1.5കോടി ദിര്‍ഹം
Jul 4, 2020, 14:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com 04.07.2020) അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യകടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹ (30.5 കോടി രൂപ)മാണ് മാലയാളികളെ തേടിയെത്തിയത്. ദുബൈ ജെഎല്‍ടിയിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന്‍ ഓഫീസറായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.
അല്‍ ഖുസൈസിലെ കടകളില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് തനിക്കൊപ്പം ടിക്കറ്റ് പങ്കിട്ട മറ്റ് സുഹൃത്തുക്കള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ പോലും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങാന്‍ പോലും കഴിയില്ലെന്ന് നൗഫല്‍ പറയുന്നു. ജാക്ക്പോട്ട് അടിച്ചത് തങ്ങള്‍ക്ക് ഒരു പുതു ജീവിതം തന്നെ പ്രദാനം ചെയ്യുന്നു, പ്രത്യേകിച്ചും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോവുകയും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആലോചിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് ഇത് ഒരു ഭാഗ്യം തന്നെയാണെന്നും നൗഫല്‍ വ്യക്തമാക്കുന്നു.
'2005 മുതല്‍ ദുബൈയില്‍ ജോലി ചെയ്തുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ട് മാസത്തെ ഇടവേളയിലാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നത്. സാധാരണയായി രണ്ട് മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങുന്നത്. എന്നാല്‍ ഇത്തവണ 20 ആളുകള്‍ ഉണ്ടായിരുന്നു . രണ്ട് ടിക്കറ്റുകള്‍ വാങ്ങാനും ഒരെണ്ണം സൗജന്യമായി നേടാനുമുള്ള ഒരു ഓഫര്‍ ഞങ്ങള്‍ക്ക് ഉണ്ട്. അതിനാല്‍ ഓരോരുത്തരും 50 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്. അതിനാല്‍ ആര്‍ക്കും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ ഇത്തവണ ഞങ്ങള്‍ക്ക് തന്നെ സമ്മാനം അടിച്ചു എന്നും 45 കാരനായ നൗഫല്‍ പറഞ്ഞു.
സമ്മാനാര്‍ഹരായ 20 അംഗ സംഘത്തില്‍ ഒരു ബംഗ്ലാദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും. നൗഫല്‍, ജലീല്‍, റഹൂഫ്, നൗഷാദ്, അനസ്, അഫ്സല്‍, അലി ഭായ്, ഫിറോസ്, അലി, ഗഫൂര്‍, ഇബ്രാഹിം, ജലാല്‍, രഞ്ജിത്ത്, അസീസ്, ഫരീദ്, ഷിഹാബ്, ഷാനു, ബാബു, മന്‍സൂര്‍, ഷിബയാസ് എന്നിവരാണ് സമ്മാനം നേടിയ സംഘത്തിലുള്ള മറ്റുള്ളവര്‍.
ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്നു ടിക്കറ്റെടുക്കുന്നത് പതിവാക്കിയ നൗഫലിന്റെ ഭാര്യ ഷെറീന തെരഞ്ഞെടുത്ത നമ്പറിനാണ് നറുക്ക് വീണത്. ജൂണ്‍ 25 ന് സമ്മാനാര്‍ഹമായ 101341 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. ഫേസ്ബുക്കില്‍ നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി ടിക്കറ്റ് വലിച്ചെറിഞ്ഞ സമയത്താണ് ബിഗ് ടിക്കറ്റില്‍നിന്ന് വിളി വന്നത്.
സമ്മാനത്തുക തുല്യമായി വീതിക്കുമ്പോള്‍ 1.75 കോടി രൂപയാണ് ലഭിക്കുക. നൗഫലിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ അബ്ദുല്‍ജലീല്‍, അബ്ദുര്‍ റഹൂഫ് എന്നിവര്‍ കൂടി സംഘത്തിലുള്ളതിനാല്‍ ഇവരുടെ കുടുംബത്തിലേക്കു മാത്രം 5.25 കോടി രൂപയെത്തും.
Keywords: Dh15 million Big Ticket win comes for expats set to leave UAE for good, Abu Dhabi, News, Lottery, Malayalees, Kannur Native, Friends, Gulf, World, Business.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.