Obituary | ദമാമില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചിറയിന്‍കീഴ് സ്വദേശി മരിച്ചു; പ്രശസ്ത കൊറിയോഗ്രാഫര്‍ സജ്ന നജാം ഭാര്യയാണ്
Mar 1, 2023, 10:07 IST
റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു. ചിറയിന്‍കീഴ് സ്വദേശി മുഹമ്മദ് നജാം(63) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മാറ്റാപ്പള്ളി കുടുംബാംഗവും മുന്‍ ഡിവൈഎസ്പിയുമായിരുന്ന പരേതനായ ഒ എം ഖാദറിന്റെ മകനാണ്.
ഒരാഴ്ച മുന്‍പ് ഓഫിസിലേക്ക് പോകവേയാണ് അപകടത്തില്‍ പെട്ടത്. ദമാമിലെ പ്രമുഖ കംപനിയില്‍ മാനേജരായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മുഹമ്മദ് നജാം പ്രവാസ മേഖലയില്‍ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പ്രശസ്ത കൊറിയോഗ്രാഫര്‍ സജ്ന നജാം ഇദ്ദേഹത്തിന്റെ ഭാര്യയാണ്.
Keywords: News,World,international,Riyadh,Gulf,Saudi Arabia,Death,Obituary, Accident,Treatment,hospital, Dammam: Expatriate passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.