ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു
Dec 5, 2020, 14:22 IST
ADVERTISEMENT
ദോഹ: (www.kvartha.com 05.12.2020) ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. എക്സ്പ്രസ് മെയിലിലെത്തിയ പാകെറ്റില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 1395 നിരോധിത ലിറിക്ക ഗുളികകള്‍ കാര്‍ഗോ പ്രൈവറ്റ് എയര്‍പോര്‍ട് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്.
എംബ്രോയ്ഡറിക്ക് ഉപയോഗിക്കുന്ന റിബണ്‍ കെട്ടിയ ബാഗുകളിലെത്തിയ പാകെറ്റിലാണ് ഇവ കണ്ടെത്തിയത്. സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് ജനറല്‍ അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

