World Cup | കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെ മെരുക്കി മൊറോക്കോ; ക്രൊയേഷ്യയ്ക്ക് ഗോള്‍രഹിത സമനില
Nov 23, 2022, 17:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com) അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലയില്‍ മെരുക്കി മൊറോക്കോ. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് ഇരുരാജ്യങ്ങളും കാഴ്ചവെച്ചത്. മൊറോക്കോയേക്കാള്‍ മികച്ച കളിയാണ് ക്രൊയേഷ്യ പുറത്തെടുത്തതെങ്കിലും മൊറോക്കന്‍ പ്രതിരോധത്തിന് മുന്നില്‍ ഒന്നും ചെയ്യാനായില്ല. 14 ഷോട്ടുകളാണ് മത്സരത്തില്‍ മൊത്തം പിറന്നത്.

ഇരുടീമുകളും വളരെ ആക്രമണാത്മകമായാണ് കളിത്. ആദ്യ പകുതിയില്‍ മൊറോക്കോ അഞ്ച് തവണയും ക്രൊയേഷ്യ നാല് തവണയും ഗോളിനായി ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ ഒരു ഷോട്ടാണ് ലക്ഷ്യത്തിലെത്തിയത്. ക്രൊയേഷ്യയ്ക്ക് പന്തില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല.
മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും മൊറോക്കോയുടെ അശ്‌റഫ് ഹക്കിമിയും ഇടയ്ക്കിടെ മിന്നുന്ന പ്രകടനങ്ങളാണ് നടത്തിയത്. ഈ മത്സരത്തിലെ യഥാര്‍ത്ഥ വിജയികള്‍ മൊറോക്കന്‍ ആരാധകരായിരുന്നു. അവസാനം വരെ പാട്ടും കൈകൊട്ടിയും ആര്‍പ്പുവിളിച്ചും അവര്‍ ടീമിനെ പ്രചോദിപ്പിച്ചു.
Keywords: Latest-News, World, World Cup, FIFA-World-Cup-2022, Sports, Top-Headlines, Football, Qatar, Gulf, Morocco vs Croatia, Croatia and Morocco share points in goalless World Cup opener. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.