Cristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസര്‍ വിടുന്നു? വീണ്ടും പഴയ തട്ടകത്തിലേക്ക് തന്നെയെന്ന് അഭ്യൂഹം

 


റിയാദ്: (www.kvartha.com) സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസര്‍ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ശക്തമായി. തന്റെ പഴയ തട്ടകമായ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തിരിച്ചെത്തിയേക്കുമെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ റയല്‍ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
         
Cristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസര്‍ വിടുന്നു? വീണ്ടും പഴയ തട്ടകത്തിലേക്ക് തന്നെയെന്ന് അഭ്യൂഹം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞാണ് റൊണാള്‍ഡോ സൗദി ലീഗിലെത്തിയത്. അല്‍ നാസെറില്‍ ഏകദേശം 1772 കോടി രൂപയാണ് റൊണാള്‍ഡോയുടെ വാര്‍ഷിക ശമ്പളം. 2025 വരെയാണ് കരാര്‍ ഒപ്പിട്ടുള്ളത്. അതേസമയം, റൊണാള്‍ഡോ അല്‍ നാസര്‍ വിടുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.  ഭാഷാപ്രശ്നവും ചൂണ്ടിക്കാട്ടുന്നു.

438 മത്സരങ്ങളില്‍ നിന്ന് 451 ഗോളുകള്‍ നേടിയ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെ ക്ലബ് ഇതിഹാസമാണ്. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, മൂന്ന് ക്ലബ് ലോകകപ്പുകള്‍, യുവേഫ സൂപ്പര്‍ കപ്പുകള്‍, രണ്ട് ലാലിഗ കിരീടങ്ങള്‍, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവയും റൊണാള്‍ഡോ റയലിന് സമ്മാനിച്ചിട്ടുണ്ട്. അതേസമയം ഈ പ്രകടനം അല്‍ നാസറില്‍ റൊണാള്‍ഡോയ്ക്ക് കാഴ്ചവെക്കാനായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ താരം ഈ സീസണില്‍ അല്‍-നാസറിന് വേണ്ടി 12 ഗോളുകള്‍ നേടിയിട്ടുണ്ട്.

റൊണാള്‍ഡോ തന്റെ പങ്കാളി ജോര്‍ജിന റോഡ്രിഗസിനെ കണ്ടുമുട്ടിയ നഗരം കൂടിയാണ് മാഡ്രിഡ്. എന്നിരുന്നാലും റയലില്‍ കളിക്കാരനായി റൊണാള്‍ഡോ എത്തുമോയെന്ന കാര്യവും ചര്‍ച്ചയായിട്ടുണ്ട്. ക്ലബിന്റെ അംബാസഡര്‍ പദവിയാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് 'എല്‍ നാഷനല്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. ഇല്ലെങ്കില്‍ ക്ലബ് ഭരണസമിതിയുടെ ഭാഗമാകാമെന്ന വാഗ്ദാനവുമുണ്ട്.

Keywords: Cristiano Ronaldo, Al-Nassr, Real Madrid, Football News, World News, Football, Latest Sports News, Man United, Cristiano Ronaldo 'wants to LEAVE Al-Nassr' only months after joining Saudi side from Man United.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia