Cristiano Ronaldo | റയല്‍ കാംപിലെത്തിയ ക്രിസ്റ്റ്യാനോ കെട്ടിപിടിച്ച് സൗഹൃദം പങ്കിട്ട് ആഞ്ചലോടിയും കാര്‍ലോസും; തരംഗമായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റിയാദ്: (www.kvartha.com) റിയാദില്‍ റയല്‍ മാഡ്രിഡിന്റെ കാംപ് സന്ദര്‍ശിച്ച ക്ലബിന്റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെട്ടിപിടിച്ച് സന്തോഷം പങ്കിട്ട് താരങ്ങള്‍. സ്പാനിഷ് സൂപര്‍ കപ് ഫൈനലിനെത്തിയതാണ് റയല്‍ മാഡ്രിഡ് ടീം. ഇതിനിടെ പരിശീലന മൈതാനലെത്തിയ ക്രിസ്റ്റ്യാനോയുമായി പരിശീലകന്‍ കാര്‍ലോ ആഞ്ചലോടി, ഇതിഹാസ താരം റോബര്‍ടോ കാര്‍ലോസ് എന്നിവര്‍ ആശ്ലേഷിച്ച് സൗഹൃദം പങ്കിടുകയായിരുന്നു. 
Aster mims 04/11/2022

റയല്‍ താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു ക്രിസ്റ്റ്യാനോ. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ സിആര്‍7ന് ഒപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ റയല്‍ ടീം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

Cristiano Ronaldo | റയല്‍ കാംപിലെത്തിയ ക്രിസ്റ്റ്യാനോ കെട്ടിപിടിച്ച് സൗഹൃദം പങ്കിട്ട് ആഞ്ചലോടിയും കാര്‍ലോസും; തരംഗമായി വീഡിയോ


ബാഴ്സലോണയാണ് സ്പാനിഷ് സൂപര്‍ കപില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. ബാഴ്‌സലോണ സെമിയില്‍ റയല്‍ ബെറ്റിസിനെയാണ് തോല്‍പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂടൗടിലേക്ക് നീണ്ടത്.

റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും അന്‍സു ഫാറ്റിയുമായിരുന്നു ബാഴ്സയുടെ സ്‌കോറര്‍മാര്‍. നബീല്‍ ഫെകിറും ലോറന്‍സോ ഗാര്‍സ്യയുമാണ് ബെറ്റിസിനായി ഗോള്‍ നേടിയത്. ഷൂടൗടില്‍ ബെറ്റിസിന്റെ രണ്ട് കികുകള്‍ തടുത്ത ഗോളി ടെര്‍സ്റ്റഗനാണ് ബാഴ്‌സയെ രക്ഷിച്ചത്. ഷൂടൗടില്‍ ലെവന്‍ഡോവ്‌സ്‌കി, കെസി, ഫാറ്റി, പെഡ്രി എന്നിവര്‍ ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. 

Keywords:  News,World,international,Gulf,Saudi Arabia,Riyadh,Football,Football Player,Sports,Video,Social-Media,Cristiano Ronaldo,Top-Headlines,Latest-News, Cristiano Ronaldo turns up to Real Madrid training as club legend meets Ancelotti in Riyadh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia