SWISS-TOWER 24/07/2023

Ronaldo's Mansion | ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ദുബൈയിൽ ആഡംബര വസതി വരുന്നു; കോടികൾ ചിലവ്; അയൽക്കാർ അതിസമ്പന്നർ

 


ADVERTISEMENT

ദുബൈ: (KVARTHA) ദുബൈയിൽ ആഡംബര വസതി സ്വന്തമാക്കാൻ ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. വീട് ഇതുവരെ നിർമിച്ചിട്ടില്ലെന്നും ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കുമെന്നുമാണ് വിവരം. ശതകോടീശ്വരന്മാരുടെ ആഡംബര വസതികൾ സ്ഥിതി ചെയ്യുന്ന ജുമൈറ ബേ ഐലൻഡിലായിരിക്കും ആഡംബര വസതിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

Ronaldo's Mansion | ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ദുബൈയിൽ ആഡംബര വസതി വരുന്നു; കോടികൾ ചിലവ്; അയൽക്കാർ അതിസമ്പന്നർ

വീടിനായി നിലവിൽ റൊണാൾഡോ എത്ര രൂപ നൽകിയെന്ന് വ്യക്തമല്ല. എന്നിരുന്നാലും, കോടികൾ ചിലവഴിച്ചുവെന്നാണ് പറയുന്നത്. സൗദി അറേബ്യൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് അൽ നസ്റിൽ ആദ്യ സീസൺ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ യുഎഇയിൽ വേരുറപ്പിക്കുന്നുവെന്നാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്.

സൗദി ശതകോടീശ്വരൻ മുഹമ്മദ് അബ്ദുല്ലത്വീഫ് ജമീൽ, ഇസ്രാഈലി വ്യവസായിയും റിയൽ എസ്റ്റേറ്റ് മുതലാളിയുമായ ടെഡി സാഗി, മുൻ അംഗോളൻ പ്രസിഡന്റ് ജോസ് എഡ്വാർഡോ ഡോസ് സാന്റോസിന്റെ മകളും ആഫ്രിക്കയിലെ ഏറ്റവും ധനികയായ വനിതയുമായിരുന്ന ഇസബെൽ ഡോസ് സാന്റോസ് തുടങ്ങിയവർക്ക് ജുമൈറ ബേ ഐലൻഡിൽ ആഡംബര വസതിയുണ്ട്.

ദുബൈയിൽ സ്ഥലം വാങ്ങി ഇഷ്ട വീടുകൾ നിർമിക്കുന്നതാണ് സമ്പന്നരുടെ രീതി. വിശാലമായ തടാകം, ഗോൾഫ് കോഴ്സ് തുടങ്ങിയ ആഡംബരങ്ങൾക്ക് നടുവിലാണ് വസതികൾ. ബിസിനസ് ബേ, എമിറേറ്റ്സ് ഹിൽസ്, ദുബൈ മറീന, ദുബൈ കനാൽ, ജുമൈറ ഗോൾഡ് എസ്റ്റേറ്റ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി എന്നിവയാണ് അതിസമ്പന്നരുടെ പ്രിയപ്പെട്ട ഇടങ്ങൾ. യൂറോപ്പിലുടനീളം ആഡംബരവും കോടികൾ വിലമതിക്കുന്നതുമായ നിരവധി സ്വത്തുക്കളുടെ ഉടമ കൂടിയാണ് റൊണാൾഡോ.

Kywords: News, World, Cristiano Ronaldo, Dubai, UAE News, Cristiano Ronaldo, House, Report, Cristiano Ronaldo Reportedly Scores a Multimillion-Dollar Mansion in Dubai.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia