Family Distance | റൊണാള്‍ഡോയും പങ്കാളിയും കുടുംബാംഗങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതായി പരാതി; പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ലെന്ന് താരത്തിനെതിരെ പരിഭവവുമായി ബന്ധുക്കള്‍; 'മരുമകളുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടും വരാനുള്ള തയ്യാറെടുപ്പില്ല'
Aug 16, 2023, 14:18 IST
റിയാദ്: (www.kvartha.com) പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളിയും റൊണാള്‍ഡോയുടെ കുടുംബാംഗങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതായി പരാതി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബന്ധുക്കള്‍ തന്നെയാണ് താരത്തിനെതിരെ പരിഭവവുമായി രംഗത്തെത്തിയത്.
കുടുംബത്തിലെ പരിപാടികളിലൊന്നും റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇവരുടെ മക്കളും പങ്കെടുക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതായുമാണ് കുടുംബത്തിന്റെ പരാതി. റൊണാള്‍ഡോയെ മരുമകളുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും ആരും പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം കുടുംബത്തെ അറിയിച്ചിട്ടില്ല.
കാതിയയുടെ മകള്‍ വലെന്റിനയുടെ മാമോദീസ ഓഗസ്റ്റ് 27നാണ്. റൊണാള്‍ഡോയുടെ സഹോദരി കാതിയ അവെയ്‌റോ ബ്രസീലില്‍നിന്ന് പോര്‍ചുഗലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ജോര്‍ജിനയുമായി റൊണാള്‍ഡോയുടെ കുടുംബാംഗങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്ന് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അദ്ദേഹം സഊദി അറേബ്യയിലാണ് കളിക്കുന്നത്. അതിനാല്‍ ചടങ്ങിന് എത്തില്ല. സഊദി അറേബ്യ അടുത്തല്ലാത്തതിനാലും അദ്ദേഹത്തിന് സ്വന്തമായി വിമാനമുണ്ടെങ്കിലും ആ തീയതികളില്‍ ഇവിടെയെത്തുന്നത് എളുപ്പമൊന്നുമല്ലെന്നും റൊണാള്‍ഡോയുടെ മൂത്ത സഹോദരന്‍ ഹ്യൂഗോ അവെയ്‌റോ പറഞ്ഞതായി പോര്‍ചുഗലിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
സഊദി പ്രോ ലീഗില്‍ അല്‍ നസ്ര്‍ ക്ലബിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ലീഗ് മത്സരങ്ങള്‍ തുടങ്ങിയതിനാല്‍ റൊണാള്‍ഡോയ്ക്ക് സഊദി അറേബ്യ വിട്ടുപോകുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും. അതേസമയം, ജോര്‍ജിനയും റൊണാള്‍ഡോയുടെ മക്കളും പരിപാടിക്കായി പോര്‍ചുഗലിലേക്ക് പോകുന്നില്ല. അടുത്ത കാലത്തായി റൊണാള്‍ഡോയുടെ കുടുംബം പല തവണ താരവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, പ്രതികരണം അനുകൂലമല്ലെന്നാണ് റിപോര്‍ടുകള്‍.
Keywords: News, Gulf, Gulf-News, Cristiano Ronaldo, Georgina Rodriguez, Distance, Family Members, Cristiano Ronaldo and Georgina Rodriguez’s Growing Distance from Family Members.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.