കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി
May 8, 2020, 14:58 IST
ADVERTISEMENT
ദുബൈ: (www.kvartha.com 08.05.2020) കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. ദുബൈ അല്‍സഹ്റ ആശുപത്രിയിലാണ് 25കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊവിഡ് രോഗം സ്ഥിരീകരിച്ച യുവതിയെ മെയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 19നായിരിക്കും പ്രസവം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ പ്രസവിക്കുകയായിരുന്നു. യുവതിയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയാണുള്ളത്.
കുഞ്ഞിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അല്‍സഹ്റ ആശുപത്രി അധികൃതര്‍ പറഞ്ഞതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

Keywords: News, Gulf, Pregnant Woman, Birth, Baby, UAE, Dubai, hospital, COVID19, Covid infected Indian woman gave birth to baby in UAE
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.