കോവിഡ്: യുഎഇയിൽ ഈ സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ വാക്സിനെടുക്കാത്തവർക്ക് പ്രവേശനമില്ല

 


ദുബൈ: (www.kvartha.com 25.07.2021) ദി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപിൽ  (ഐസി‌എ) പുതിയ കോവിഡ് നിയന്ത്രണം. ഐസിഎ സെന്ററുകളിൽ ഇനി മുതൽ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. ഉപയോക്താക്കൾക്കും സന്ദർശകർക്കും മറ്റ് ഇതര സേവന കമ്പനികളിലെ ജീവനക്കാർക്കും പ്രോട്ടോക്കോൾ ബാധകമാണ്. 16 വയസ്സിന് താഴെയുള്ളവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

കോവിഡ്: യുഎഇയിൽ ഈ സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ വാക്സിനെടുക്കാത്തവർക്ക് പ്രവേശനമില്ല

ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ജീവനക്കാർ അല്ലാത്തവർക്ക് ഐസി‌എ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് -19 വാക്സിന്റെ രണ്ട് ഡോസുകളും ലഭിക്കേണ്ടതുണ്ട്. കൂടാതെ ഐസിഎ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് പിസിആർ നെഗറ്റീവ് റിസൾടും ഹാജരാക്കണം. പ്രവേശനത്തിന്  48 മണിക്കൂർ മുൻപേയുള്ള കോവിഡ് പരിശോധന ഫലമാണ് വേണ്ടത്. അൽ-ഹുസ്ന ആപിലൂടെ കോവിഡ് വാക്സിനേഷൻ സ്റ്റാറ്റസും പിസിആർ പരിശോധന ഫലവും നിര്ണയിക്കാനാകും.   

കോവിഡ് -19  പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത എല്ലാ വ്യക്തികളും ഫെഡറൽ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും സന്ദർശിക്കുന്നതിന് നെഗറ്റീവ് പിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

SUMMARY: As on Sunday, August 1, non-staff members will need to have received both doses of the Covid-19 vaccine to gain entry to the ICA centres. Unvaccinated customers would need to furnish a negative Covid-19 PCR test result issued no more than 48 hours prior.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia