യു എ ഇയില്‍ വാറ്റ് റിട്ടേണ്‍ നല്‍കാനുള്ള സമയ പരിധി മെയ് 28വരെ നീട്ടി

 


യു എ ഇ: (www.kvartha.com 22.04.2020) യു എ ഇയില്‍ മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം മേയ് 28 വരെ നീട്ടി. വാറ്റ് ബാധകമായ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കൊവിഡ് പ്രതിരോധത്തിനായി 24 മണിക്കൂര്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഇളവ്.

എല്ലാ മാസവും വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ കാലയളവിലെ വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കാനാണ് മെയ് 28 വരെ സമയം നീട്ടി നല്‍കിയത്. നാലുമാസം കൂടുമ്പോള്‍ ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തില്‍ വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ നികുതി റിട്ടേണും മെയ് 28 ന് മുമ്പ് സമര്‍പിച്ചാല്‍ മതിയെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.

യു എ ഇയില്‍ വാറ്റ് റിട്ടേണ്‍ നല്‍കാനുള്ള സമയ പരിധി മെയ് 28വരെ നീട്ടി

എന്നാല്‍ മറ്റ് കാലയളവിലെ നികുതികള്‍ക്കൊന്നും ഈ ഇളവ് ബാധകമായിരിക്കില്ല. ഈമാസത്തെ വാറ്റ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ഇളവ് ബാധകമാക്കിയിട്ടില്ല. സ്ഥാപനങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

Keywords:  COVID-19 response: UAE extends deadline for VAT filings to May 28, UAE, News, Taxi Fares, Health, Health & Fitness, Business, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia