കോവിഡ്-19: കുവൈത്തില്‍ ഇന്ത്യക്കാരില്‍ രോഗം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകള്‍
Apr 17, 2020, 09:53 IST
ദുബൈ: (www.kvartha.com 17.04.2020) ആശങ്ക പടര്‍ത്തിക്കൊണ്ട് ഗള്‍ഫില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 20,000 കടക്കുകയാണ്. 139 പേര്‍ ഇതുവരെ മരണപ്പെട്ടു. കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറസ് ബാധിതരുടെ എണ്ണമേറുന്നതും മലയാളികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു. 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 860 ആയി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രോഗനിരീക്ഷണം കര്‍ശനമാക്കി.
ഗള്‍ഫില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്, 6380 പേരാണ് വൈറസ് സ്ഥിരീകരിച്ചവര്‍. 83 പേര്‍ മരിച്ചു. യുഎഇയില്‍ 5825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഖത്തര്‍- 4,103, ബഹറിന്‍- 1700, കുവൈത്ത്- 1524, ഒമാന്‍- 1019 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,551ആയി.
യുഎഇയിലെ ലേബര്‍ ക്യാംപുകളിലും ഒറ്റമുറികളിലും കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയിലെ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ദുബൈയിലെ ബര്‍ദുബൈയില്‍ ക്വാറന്റൈന്‍ കേന്ദ്രം സജ്ജമായിട്ടുണ്ട്. 500 പേര്‍ക്ക് കഴിയാന്‍ സൗകര്യമുള്ള ഇവിടേക്ക് അടുത്തദിവസം തന്നെ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, Gulf, Dubai, COVID19, Kuwait, Patient, Malayalees, Labours, Saudi Arabia, Covid-19 Positive Cases Cross 20000 in Gulf Region
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.