ഇന്‍ഡ്യ ഉള്‍പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി ഒമാന്‍
Jun 3, 2021, 09:08 IST
മസ്‌കത്: (www.kvartha.com 03.06.2021) ഇന്‍ഡ്യ ഉള്‍പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി ഒമാന്‍. ഇന്‍ഡ്യക്ക് പുറമെ യുകെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഒമാനില്‍ യാത്രാ വിലക്കുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമിറ്റി അറിയിച്ചു. ബുധനാഴ്ചയാണ് അറിയിപ്പുണ്ടായത്.
അതേസമയം ഒമാനില്‍ താമസിച്ച് മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാനും ബുധനാഴ്ച സുപ്രീം കമിറ്റി അനുമതി നല്‍കി. ഇതിന് തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം. രാത്രി സമയത്തെ വ്യാപാര നിയന്ത്രണം നീക്കുകയും ചെയ്തു. രാജ്യത്തെ പള്ളികള്‍ തുറക്കുന്നത് ഉള്‍പെടെയുള്ള ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്.
Keywords: News, World, International, Muscat, Gulf, Oman, Travel, Transport, Labours, Covid-19: Oman to allow Gulf citizens land entry; extend travel ban for India, Pakistan#عاجل
— وكالة الأنباء العمانية (@OmanNewsAgency) June 2, 2021
اللجنة العليا تصدر قرارات جديدة تتضمن السماح بإعادة فتح الجوامع والمساجد التي لا تقل سعتها عن مائة مصلٍّ للصلوات الخمس فقط. pic.twitter.com/xdtc9iu2Tc
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.