യുഎഇയില്‍ 3 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പ്
Aug 2, 2021, 15:39 IST
അബൂദബി: (www.kvartha.com 02.08.2021) യുഎഇയില്‍ മൂന്നു മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പ് (വാക്‌സിനേഷന്‍) ലഭ്യമാണെന്ന് ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്ലിനികല്‍ പരീക്ഷണങ്ങള്‍ക്കും വിപുലമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കാനുള്ള തീരുമാനം. തിങ്കളാഴ്ചയാണ് മന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
സിനോഫാം വാക്‌സിനാണ് മൂന്നു മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് നല്‍കുക. അബൂദബിയില്‍ ഇക്കഴിഞ്ഞ ജൂണില്‍ 900 കുട്ടികളില്‍ പരീക്ഷണം നടത്തിയിരുന്നു. രക്ഷകര്‍ത്താക്കളുടെ പരിപൂര്‍ണ സമ്മതത്തോടെയാണ് പരീക്ഷണം. ഇവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നിരീക്ഷണത്തിലൂടെ ഉറപ്പാക്കുകയും ഈ കുട്ടികളെ ഹീറോകളായ് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ ആകെ ജനസംഖ്യയില്‍ 70% പേര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തുകഴിഞ്ഞു. സിനോഫാം, ഫൈസര്‍ എന്നീ വാക്‌സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്.
മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക മേഖലകളില്‍ ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ. ചൈന, അമേരിക, യുണൈറ്റഡ് കിംഗ്ഡം, ഇന്‍ഡ്യ തുടങ്ങിയ മറ്റ് വാക്‌സിന്‍ നിര്‍മാണ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ക്ലിനികല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
Keywords: Covid-19 in UAE: Sinopharm vaccine now available for children aged 3 to 17, Abu Dhabi, News, Health, Health and Fitness, Children, Researchers, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.