SWISS-TOWER 24/07/2023

ദുബൈയുടെ ഹൃദയഭാഗങ്ങളിലൂടെ ട്രാം ഓടിതുടങ്ങി; കോവിഡ് നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 13.05.2020) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതത്തില്‍ ഇളവു വരുത്തിയ ദുബൈയുടെ ഹൃദയഭാഗങ്ങളിലൂടെ ട്രാം ഓടിതുടങ്ങി. മെയ് 13 മുതല്‍ ദുബൈ ട്രാം സര്‍വീസ് പുനരാരംഭിക്കുമെന്ന് ദുബൈയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ശാരീരിക അകലം, പ്രത്യേകിച്ച് പൊതുഗതാഗതത്തിലും സ്റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള സജീവവും പ്രതിരോധവുമായ ആരോഗ്യ നടപടികള്‍ തുടര്‍ന്നുകൊണ്ടാണ് ഗതാഗതം അനുവദിച്ചത്.

ദുബൈയുടെ ഹൃദയഭാഗങ്ങളിലൂടെ ട്രാം ഓടിതുടങ്ങി; കോവിഡ് നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്

ദുബൈ ട്രാം ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴുമണി മുതല്‍ രാത്രി 11 മണി വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10 നും രാത്രി 11 നും ഇടയില്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം ദുബൈ ഫെറി, വാട്ടര്‍ ടാക്‌സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ ദുബൈയില്‍ പൊതുഇടങ്ങളിലെ പാര്‍ക്കുകള്‍ നിബന്ധനകളോടെ വ്യാഴാഴ്ച തുറക്കും. അഞ്ചില്‍ താഴെ ആളുകള്‍ മാത്രമേ കൂട്ടംകൂടി ഇരിക്കാന്‍ പാടുള്ളൂ. വ്യായാമത്തിനും മറ്റ് പരിശീലന കാര്യങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ഒരേ സമയം അഞ്ചു പേരെ അനുവദിക്കും. സൈക്ലിങ്ങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, സ്‌കൈ ഡൈവിങ്ങ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്.

റമദാന്‍ മാസം കഴിഞ്ഞാല്‍ മാളുകളിലും ഷോപ്പിങ്ങ് സെന്ററുകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ ഇളവ് അനുവദിക്കും. മാളുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ചു നോക്കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇതിനൊന്നും അനുമതി ഉണ്ടായിരുന്നില്ല. കര്‍ശന സുരക്ഷാ മുന്‍കരുതല്‍ എടുത്ത ശേഷമേ ഉപഭോക്താക്കള്‍ക്ക് കടയുടമകള്‍ ഇതിന് അനുമതി നല്‍കാന്‍ പാടുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords:  COVID-19: Dubai resumes tram and marine transport services from May 13, Dubai, News, Vehicles, Gulf, World, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia