യു എ ഇയില്‍ 518 പുതിയ കൊറോണ കേസുകള്‍ കൂടി; 4മരണം; രോഗമുക്തി നേടിയത് 91പേര്‍

 


ADVERTISEMENT

യു എ ഇ: (www.kvartha.com 23.04.2020) യു എ ഇയില്‍ 518 പുതിയ കൊറോണ കേസുകള്‍ കൂടി. രോഗമുക്തി നേടിയത് 91പേര്‍. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ചയാണ് ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

യു എ ഇയില്‍ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 8,756 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1,637 ആയി. 29,000 പേര്‍ ഇതിനോടകം തന്നെ കൊറോണ വൈറസ് പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. യു എ ഇയില്‍ ആകെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 56ആയി.

യു എ ഇയില്‍ 518 പുതിയ കൊറോണ കേസുകള്‍ കൂടി; 4മരണം; രോഗമുക്തി നേടിയത് 91പേര്‍

ഫെഡറല്‍, എമിറേറ്റ് തലങ്ങളില്‍ കൊറോണ വൈറസിനെ നേരിടാന്‍ 45 ദിവസത്തിനുള്ളില്‍ രാജ്യത്തെ 100 സംരംഭങ്ങള്‍ യുഎഇ ഏറ്റെടുത്തു. രാജ്യവ്യാപകമായുള്ള പ്രതിരോധ കാമ്പയിന്റെ ആദ്യഘട്ട വിജയത്തിനുശേഷം ദുബൈയില്‍ വെള്ളിയാഴ്ച ഒരാഴ്ചത്തേക്ക് കൂടി കാമ്പയിന്‍ നീട്ടി.

Keywords:  Coronavirus: UAE announces 518 new cases, 91 recoveries, UAE, News, Health & Fitness, Health, Patient, Dead, Hospital, Treatment, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia