സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 10,000 കടന്നു; തിങ്കളാഴ്ച സ്ഥിരീകരിച്ചത് 1,122 കേസുകള്‍; മരണം-6

 


റിയാദ്: (www.kvartha.com 20.04.2020) സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 10,000 കടന്നു. ആകെ കൊറോണ രോഗികളുടെ എണ്ണം 10,484. കഴിഞ്ഞ 24മണിക്കൂറിനിടെ 1,122 പുതിയ കേസുകളാണ് സൗദിയില്‍ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതല്‍ ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 103ആയി.

മരിച്ചവരാരും തന്നെ സൗദിയില്‍ നിന്നുള്ളവരല്ല. അഞ്ചുപേര്‍ മക്കയില്‍ നിന്നുള്ളവരും ഒരാള്‍ ജിദ്ദയില്‍ നിന്നുള്ളതാണെന്നും മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. മരിച്ചവരെല്ലാം 23 നും 70 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 10,000 കടന്നു; തിങ്കളാഴ്ച സ്ഥിരീകരിച്ചത് 1,122 കേസുകള്‍; മരണം-6

അസുഖം പിടിപെട്ടവരില്‍ 402 പേര്‍ മക്ക, 200 പേര്‍ റിയാദ്, 186-ജിദ്ദ, 120-മദീന, 78-ദമ്മാം,ബാക്കിയുള്ളവര്‍ സൗദിയുടെ മറ്റു ഭാഗങ്ങളിലുള്ളവരുമാണ്.

Keywords:  Coronavirus: Infections in Saudi Arabia surpass 10,000 after 1,122 cases reported, Riyadh, News, Saudi Arabia, Patient, Dead, Health, Health & Fitness, hospital, Treatment, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia