രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിവരാമെന്ന് പറഞ്ഞ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ടാന്‍സാനിയയിലേക്കു പോയ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു; ലണ്ടനില്‍ കുടുങ്ങി മാതാവ്; കരഞ്ഞുതളര്‍ന്ന് ദുബൈയില്‍ തനിച്ചായ കൗമാരക്കാരിയായ മകള്‍
May 4, 2020, 16:07 IST
ദുബൈ: (www.kvartha.com 04.05.2020) രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിവരാനുള്ള തയ്യാറെടുപ്പോടെ പിതാവ് ടാന്‍സാനിയയിലേക്കു ബിസിനസ് ആവശ്യത്തിനായി പോയി. ഇതിനിടെ രോഗബാധിതയായി കിടക്കുന്ന മാതാവിനെ കാണാന്‍ രണ്ടുദിവസം മകളെ ദുബൈയിലെ വീട്ടില്‍ സഹായിക്കൊപ്പം നിര്‍ത്തി അമ്മ ലണ്ടനിലേക്കും പോയി. ദമ്പതികളുടെ മകന്‍ ജോലിക്കായി ടാന്‍സാനിയയിലും. ഇതിനിടെ എല്ലാം താറുമാറാക്കി ലോക്ഡൗണ്‍ വന്നു.
ഇതോടെ രാജ്യാന്തരതലത്തിലെ യാത്രകള്‍ക്ക് നിയന്ത്രണങ്ങളും വന്നു. ബിസിനസ് ആവശ്യത്തിനായി പോയ പിതാവ് കൊവിഡ് ബാധിച്ച് ടാന്‍സാനിയയില്‍ വച്ചു മരിക്കുകയും ചെയ്തു. അപ്പോഴൊക്കെ ദുബൈയില്‍ സഹായിക്കൊപ്പം ഉറ്റവരൊന്നുമില്ലാതെ തനിച്ചിരുന്നു കരയുകയല്ലാതെ ആ പാവം മകള്‍ക്ക് മറ്റൊന്നിനും കഴിഞ്ഞില്ല.
തന്റെ 47-ാം പിറന്നാളിന് രണ്ടാഴ്ചയ്ക്കുമുന്‍പാണ് ഇനായത്ത് അലി ധല്ല മരിക്കുന്നത്. കൊവിഡ് മൂലം രാജ്യാന്തര യാത്രയ്ക്കു നിയന്ത്രണം വന്നതോടെ ടാന്‍സാനിയയുടെ തലസ്ഥാനമായ ദാറെസ് സലാമില്‍ കുടുങ്ങിപ്പോയ ധല്ല, അതേ രോഗം ബാധിച്ചാണ് മരിച്ചത്. ഇന്ത്യക്കാരിയായ സബീന ഭര്‍ത്താവ് ധല്ല ടാന്‍സാനിയയ്ക്കു പോയതോടെ രോഗിയായ അമ്മയെ കാണാന്‍ ലണ്ടനിലേക്കും പോയി.
രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്താനുദ്ദേശിച്ചതിനാല്‍ മകള്‍ ഹാദിയയെ (17) അല്‍ ഘൗസസ് മേഖലയിലെ അപ്പാര്‍ട്‌മെന്റില്‍ വീട്ടുജോലിക്കാരിക്കൊപ്പം ആക്കിയിട്ടാണ് പോയത്. ഇതിനുപിന്നാലെയാണ് ലോക് ഡൗണ്‍ വന്നത്.
ഇപ്പോള്‍ ഇനായത്ത് അലി ധല്ലയെയോര്‍ത്ത് കരയുകയാണ് ലണ്ടനിലുള്ള ഭാര്യ സബീന ധല്ലയും ദുബൈയില്‍ കഴിയുന്ന മകള്‍ ഹാദിയയും ടാന്‍സാനിയയില്‍ കഴിയുന്ന മകന്‍ മുസ്തഫയും. മൂന്നുരാജ്യങ്ങളിലിരുന്ന് വിലപിക്കുകയാണ് ഈ കുടുംബം.
ഇതിനിടെ ബന്ധുക്കളൊന്നുമില്ലാതെ ഒറ്റയ്ക്കായിപ്പോയ മകളെ കാണാന്‍ എത്രയും പെട്ടെന്ന് തനിക്ക് യാത്രയ്ക്കുള്ള അവസരം ഒരുക്കിത്തരണമെന്ന് ലണ്ടനിലുള്ള സബീന യുഎഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
'ഭര്‍ത്താവ് ധല്ല പ്രമേഹരോഗിയായിരുന്നു. ഏപ്രില്‍ പകുതിയോടെ പെട്ടെന്നു രോഗബാധിതനായി. മകന്‍ മുസ്തഫ ടാന്‍സാനിയയില്‍ പൈലറ്റാണ്. അവന്‍ ഉടന്‍തന്നെ അഗാ ഖാന്‍ ആശുപത്രിയില്‍ പിതാവിനെ എത്തിച്ചു. അവിടുത്തെ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്,' സബീന പറഞ്ഞു.
പിതാവിന്റെ അവസ്ഥ വളരെ പെട്ടെന്നാണ് മോശമായതെന്ന് മുസ്തഫ പറഞ്ഞു. വെന്റിലേറ്ററില്‍ ആക്കിയെങ്കിലും നില ഗുതുതരമാവുകയും ഇതിനിടെ ഹൃദയാഘാതം സംഭവിച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കുടുംബം തകര്‍ന്നെങ്കിലും മകളെയും മകനെയും കാണണമെന്നും എത്രയും പെട്ടെന്നു കൂടിച്ചേരണമെന്ന് ആഗ്രഹിക്കുന്നതായും സബീന പറയുന്നു. 'എന്നെയും മകനെയും യുഎഇയില്‍ തിരികെ എത്തിക്കണം. ഞങ്ങള്‍ക്ക് ആര്‍ക്കും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായില്ല. ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ മകളുടെ അടുത്തേക്ക് എനിക്കെത്തണം. യുകെയില്‍നിന്ന് ദുബൈയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വിമാനങ്ങളുണ്ട്. ഇവയില്‍ കയറാന്‍ തനിക്ക് അനുവാദം വേണമെന്നും സബീന പറയുന്നു.
ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണത്തോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. ഞങ്ങളുടെ 25-ാം വിവാഹ വാര്‍ഷികം ഈ മാസം അവസാനം ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ല. ഇപ്പോള്‍ മനസ് മുഴുവനും ദുബൈയില്‍ തനിച്ചായി പോയ തന്റെ മകളെ കുറിച്ചാണ്. അവളെ ആശ്വസിപ്പിക്കന്‍ കുടുംബമില്ല, ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാന്റ്‌സ് മേഖലയിലെ ലീസസ്റ്ററില്‍ നിന്ന് സബീന പറയുന്നു.
കഴിഞ്ഞ മാസം എന്റെ ജന്മദിനത്തില്‍ അദ്ദേഹം ഒരു വലിയ പൂച്ചെണ്ട് തന്നു. അതുകഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വീഡിയോ ചാറ്റില്‍ അദ്ദേഹം എനിക്ക് വേണ്ടി വാങ്ങിയ അഭയാസ്, ഡിസൈനര്‍ സ്യൂട്ടുകള്‍, ഹാന്‍ഡ് ബാഗ്, ആഭരണങ്ങള്‍ തുടങ്ങിയവ കാണിച്ചുതന്നിരുന്നുവെന്നും റമദാന് മുമ്പ് യുഎഇയിലേക്ക് മടങ്ങേണ്ടിയിരുന്ന സബീന അനുസ്മരിച്ചു.
അവസാനമായി അദ്ദേഹം എന്നോട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുമോ എന്ന് എന്നോട് ചോദിച്ചു. ഒരുപക്ഷേ അദ്ദേഹത്തിന് ഒരു ഉള്‍വിളി ഉണ്ടായിരിക്കാമെന്നും സബീന പറയുന്നു.
അതേസമയം പിതാവിന്റെ മരണത്തിന്റെ ആഘാതത്തിലാണ് മകള്‍ ഹാദിയ. തന്റെ ദു:ഖത്തെ കുറിച്ച് ഹാദിയ പറയുന്നത് ഇങ്ങനെയാണ്;
തനിച്ചായിരിക്കുമ്പോള്‍ വേദന വര്‍ധിക്കുന്നു. ഞങ്ങളുടെ കുടുംബം ഒന്നിച്ച് സങ്കടങ്ങള്‍ പങ്കുവെക്കേണ്ട ഈ സമയത്ത്, എന്റെ അമ്മ ഇംഗ്ലണ്ടില്‍ കുടുങ്ങി, സഹോദരന്‍ ടാന്‍സാനിയയിലാണ്, ഞാന്‍ യുഎഇയില്‍ ഒറ്റപ്പെട്ട് കഴിയുന്നു എന്ന് ഹാദിയ വേദനയോടെ പറയുന്നു.
Keywords: CoronaVirus: Home alone Dubai girl mourns dad’s death, Dubai, News, Local-News, Family, Dead, Father, Daughter, Mother, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.