ബഹറൈനില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധ തടയാൻ പദ്ധതികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

ADVERTISEMENT

മനാമ: (www.kvartha.com 16.03.2020) ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്റൈനിൽ. വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 65 വയസുള്ള സ്ത്രീയാണ് ചൊവ്വാഴ്ച മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവര്‍ കഴിഞ്ഞമാസമാണ് ഇറാനില്‍ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

ബഹറൈനില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധ തടയാൻ പദ്ധതികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് ഇവർ ബഹ്റൈനിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും നേരിട്ട് ഇവരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാട്ടുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അതേസമയം, 17 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. 15 ബഹ്‌റൈൻ സ്വദേശികൾ, ഒരു സൗദി പൗരൻ, ഒരു ലബനീസ് പൗരൻ എന്നിവരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ 77 പേർ വൈറസ് ബാധയിൽ നിന്ന് മുക്തരായതായി അധികൃതർ വ്യക്തമാക്കി.

ബഹറൈനില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധ തടയാൻ പദ്ധതികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

137 പേര്‍ക്കാണ് ബഹ്‌റിനില്‍ കൊറോണ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടികളാണ് ബഹ്‌റിന്‍ സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതി​ന്റെ ഭാഗമായി ബഹ്​റൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ ചുരുക്കാന്‍ തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ അഫയേഴ്​സ്​ അറിയിച്ചു. വിസ ഓണ്‍ അറൈവലും നിര്‍ത്തിവെക്കുമെന്ന്​ നാഷണാലിറ്റി, പാസ്​പോര്‍ട്ട്​ ആന്‍റ്​ റസിഡന്‍സ്​ അ​ഫയേഴ്​സ്​ അറിയിച്ചു. രാജ്യത്തെ പൗരന്‍മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ്​ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ബഹറൈനില്‍ ആദ്യ കൊറോണ മരണം; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധ തടയാൻ പദ്ധതികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം

ബുധനാഴ്​ച പുലര്‍ച്ചെ മൂന്ന്​ മണിമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.അതിനിടെ യു എ ഇയിൽ നാ​ല്​ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 13 പേ​ര്‍​ക്കു​കൂ​ടി കൊറോണ വൈറസ് രോഗം​ സ്ഥി​രീ​ക​രിച്ചു. രോഗം​ സ്ഥി​രീ​ക​രിച്ച​വ​രി​ല്‍ ചി​ല​ര്‍ അ​വ​ധി ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തോ​ടെ കോ​വി​ഡ്​ ബാ​ധി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി. ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അ​റി​യി​ച്ചത്.

Summary: Coronavirus: Bahrain reports first Gulf Death from disease.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia