Asia Cup 2022 | ഏഷ്യാ കപ്: ലങ്കന്‍ താരം പുറത്തായ രീതിയില്‍ വിവാദം പുകയുന്നു; അനുകൂലിച്ചും പ്രതികൂലിച്ചും ക്രികറ്റ് ആരാധകര്‍

 




ദുബൈ: (www.kvartha.com) ശ്രീലങ്കയെ തകര്‍ത്ത് അഫ്ഗാനിസ്താന്‍, ഉദ്ഘാടനമത്സരം വിജയിച്ചപ്പോള്‍ വിവാദവും പുകയുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ക്രികറ്റ് ആരാധകര്‍ രംഗത്തെത്തി.

വിവാദത്തിന് ഇടയാക്കിയ സാഹചര്യം ഇത്: നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ രണ്ടാം ഓവറില്‍ വികറ്റ് കീപര്‍ക്ക് ക്യാച് നല്‍കിയാണ് നിസങ്ക മടങ്ങുന്നത്. താരം അംപയറുടെ ഈ തീരുമാനം റിവ്യൂ ചെയ്യുന്നു. പന്ത് ബാറ്റില്‍ ഉരസിയില്ലായിരുന്നു എന്നായിരുന്നു താരത്തിന്റെ പക്ഷം. എന്നാല്‍ ടിവി അംപയര്‍ പന്ത് ബാറ്റിനെ മറികടക്കുമ്പോള്‍ ചെറുതായി ഉരസുന്നുണ്ട് എന്ന് പറഞ്ഞ് ഔട് വിധിക്കുന്നു. ഈ തീരുമാനത്തില്‍ ലങ്കന്‍ ആരാധകരും ടീമംഗങ്ങളും തൃപ്തരായിരുന്നില്ല. തീരുമാനത്തെ ശരിവച്ചും അല്ലാതെയും ക്രികറ്റ് ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. 

Asia Cup 2022 | ഏഷ്യാ കപ്: ലങ്കന്‍ താരം പുറത്തായ രീതിയില്‍ വിവാദം പുകയുന്നു; അനുകൂലിച്ചും പ്രതികൂലിച്ചും ക്രികറ്റ് ആരാധകര്‍


ദുബൈ ഇന്റര്‍നാഷനല്‍ ക്രികറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ലങ്ക 19.4 ഓവറില്‍ 105ന് എല്ലാവരും കൂടാരം കയറി. ഒരു വേളയില്‍ മൂന്ന് വികറ്റ് നഷ്ടത്തില്‍ അഞ്ച് എന്ന നിലയിലായിരുന്നു ശ്രീലങ്ക. പതും നിസങ്ക, ചരിത് അസലങ്ക, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇതില്‍ നിസങ്കയുടെ വികറ്റാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ എട്ട് വികറ്റിന്റെ വിജയം നേടി. 106 റന്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്താന്‍ പവര്‍ പ്ലേയില്‍ തന്നെ 83 റന്‍സ് അടിച്ചുകൂട്ടി. ഓപനര്‍ റഹ് മാനുല്ല ഗുര്‍ബാസിനെയും(18 പന്തില്‍ 40), ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും 59 പന്തുകള്‍ ബാക്കി നിര്‍ത്തി അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി.

സ്‌കോര്‍ ശ്രീലങ്ക: 19.4 ഓവറില്‍ 105ന് ഓള്‍ ഔട്. അഫ്ഗാനിസ്താന്‍ 10.1 ഓവറില്‍ 106-2.
 
Keywords:  News,World,international,Gulf,Dubai,Sports,Player,Cricket,Controversy,Asia-Cup,Top-Headlines, Controversy raised around Pathum Nissanka wickets against Afghanistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia