ദുബൈ നൈഫ് ഏരിയയില്‍ പുതിയ കൊവിഡ് കേസുകള്‍ ഒന്നും തന്നെ ഇല്ല ; കൂടുതല്‍ സുരക്ഷിതമാകുന്നത് വരെ പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരും
Apr 26, 2020, 18:43 IST
ADVERTISEMENT
ദുബൈ: (www.kvartha.com 26.04.2020) ദുബൈ നൈഫ് ഏരിയയില്‍ പുതിയ കൊവിഡ് കേസുകള്‍ ഒന്നും തന്നെ ഇല്ലെന്നും കൂടുതല്‍ സുരക്ഷിതമാകുന്നത് വരെ പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരുമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം പറഞ്ഞു.
കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്ന സന്നദ്ധസേവക സംഘങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന വതാനി എമിറേറ്റ്സ് ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗം കൂടിയായ ധേരാര്‍ ബെല്‍ഹോള്‍ അല്‍ ഫലാസി ആണ് ഞായറാഴ്ച ഖലീജ് ടൈംസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും ഇത് വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് പടരുന്നതിനെ പ്രതിരോധിക്കാന്‍ നൈഫ് പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദുബൈയിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റി നടപടിയെടുത്തിരുന്നു. അല്ലായിരുന്നുവെങ്കില്‍ വളരെ ദയനീയമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നുവെന്നും അല്‍ ഫലാസി പറഞ്ഞു. നൈഫ് പ്രദേശത്ത് ജനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇപ്പോഴത്തെ നില പോസിറ്റീവ് സൂചകമാണെങ്കിലും, കൊറോണ വൈറസ് നിയന്ത്രണവിധേയമാണെന്ന് അര്‍ത്ഥമില്ല. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ പ്രദേശം അടച്ചിരിക്കും, വൈറസ് പൂര്‍ണമായും മാറി എന്ന് ഉറപ്പാവും വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏപ്രില്‍ 25 വരെ നൈഫ് പ്രദേശത്തെ 6,391 പേരെങ്കിലും കൊവിഡ് -19 പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും പൊതു സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ഇനിയും നടത്തുമെന്നും ദുബൈയിലെ എഫ് എന്‍ സി അംഗം അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതിനെ ചെറുക്കാനായി ദുബൈയിലെ ഏറ്റവും പഴയ ജില്ലയായ അല്‍ റാസില്‍ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മാര്‍ച്ച് 31ന് 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ദെയ്റയിലെ അല്‍ റാസിലേക്ക് പോകുന്ന റോഡുകളും അടച്ചു.
അതേസമയം അല്‍ റാസില്‍ നിവാസികള്‍ അല്ലാത്തവരെ പ്രദേശത്ത് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് പറഞ്ഞു. പ്രദേശവാസികള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Keywords: Combating coronavirus: No new Covid-19 cases recorded in Dubai's Naif area, Dubai, News, Health, Health & Fitness, Hospital, Treatment, Gulf, Patient, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.