ദുബൈ മെട്രോ, ബസ് സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ ഞായറാഴ്ച പുനരാരംഭിക്കും; ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തില്ല; യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; ട്രെയിനുകളിലും സ്റ്റേഷനുകളിലും തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; ബസുകളും ടാക്‌സികളും ദിവസവും അണുവിമുക്തമാക്കും
Apr 25, 2020, 15:03 IST
ADVERTISEMENT
ദുബൈ: (www.kvartha.com 25.04.2020) ദുബൈ മെട്രോ, ബസ് സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ ഞായറാഴ്ച പുനരാരംഭിക്കും. അതേസമയം ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ട്രെയിനുകളിലും സ്റ്റേഷനുകളിലും തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ബസുകളും ടാക്‌സികളും ദിവസവും അണുവിമുക്തമാക്കും.
നിയന്ത്രണമുള്ള സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തില്ല. എലിവേറ്ററുകളില്‍ രണ്ടു പേരെ കൂടുതല്‍ അനുവദിക്കില്ല. ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്കുള്ള എസ്‌കലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കില്ല. എന്നാല്‍ ജലയാനങ്ങള്‍, ട്രാം, ലിമോസിന്‍, കാര്‍ ഷെയറിങ് സേവനം എന്നിവയ്ക്കുള്ള വിലക്കു തുടരും.
നിബന്ധനകള്‍
* പൊതു വാഹനങ്ങളിലും സ്റ്റേഷനുകളിലും യാത്രക്കാര്‍ തമ്മില്‍ അകലം പാലിക്കാന്‍ ആര്‍ടിഎ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടയാളപ്പെടുത്തിയ മേഖലകളില്‍ മാത്രം യാത്രക്കാര്‍ക്ക് നില്‍ക്കാം. തിരക്കു കൂട്ടാനോ കൂട്ടംകൂടി നില്‍ക്കാനോ അനുവദിക്കില്ല. മെട്രോയിലും ബസിലും ഒരു സീറ്റ് ഇടവിട്ട് ഇരിക്കണം. രണ്ടു പേര്‍ക്കുള്ള സീറ്റില്‍ ഒരാള്‍ക്ക് ഇരിക്കാം.
* മാസ്‌കും കയ്യുറയും ധരിക്കുക, ഹാന്‍ഡ് സാനിറ്റൈസറുകള്‍ കരുതുക, അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉണ്ടാകും. ഇവ ഓര്‍മിപ്പിക്കുന്ന 1.7 ലക്ഷം സ്റ്റിക്കറുകള്‍ മെട്രോ, ബസ്, ടാക്‌സി, ലിമോസിന്‍ എന്നിവയിലും സ്റ്റേഷനുകളിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും പതിച്ചിട്ടുണ്ട്.
മെട്രോ സമയക്രമം
റെഡ്, ഗ്രീന്‍ ലൈനുകളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെ സര്‍വീസ് ഉണ്ടാകും. വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെ.
ബസ് സമയക്രമം
രാവിലെ ആറുമണി മുതല്‍ രാത്രി 10 മണിവരെയാണു ബസുകള്‍ സര്‍വീസ് നടത്തുക.
ആശുപത്രിയിലേക്ക് പകലും രാത്രിയും ബസുകള്‍
ആശുപത്രികളുള്ള പ്രധാന റൂട്ടുകളില്‍ മുഴുവന്‍ സമയവും ബസ് സര്‍വീസ് തുടരും. 19 ആശുപത്രികള്‍ വഴി പോകുന്ന 13 റൂട്ടുകളാണിവ. ഊദ് മേത്തയിലെ റാഷിദ്, ആമേരിക്കന്‍ ആശുപത്രികള്‍, അല്‍ വാസല്‍ ഇറാനിയന്‍ ആശുപത്രി, ഖിസൈസ് സുലേഖ, എന്‍എംസി ആശുപത്രികള്‍, ദെയ്‌റ ഖലീജ് റോഡിലെ ദുബായ് ആശുപത്രി, ബറാഹ ആശുപത്രി, ജെദ്ദാഫ് ലത്തീഫ ആശുപത്രി, ബര്‍ഷ സൗദി-ജര്‍മന്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള 8, 10, 12, എ13, 17, 24, സി01, സി07, എഫ് 18, എഫ് 21, എഫ് 34, എഫ് 43, എക്‌സ് 23 സര്‍വീസുകളാണ് ഉണ്ടാകുക.
ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി, ദുബൈ ഡെന്റല്‍ ആശുപത്രികള്‍, ബിആര്‍ മെഡിക്കല്‍ സ്വീറ്റ്‌സ്, സഫയര്‍ ഡേ സര്‍ജറി സെന്റര്‍, അമേരിക്കന്‍ ഹാര്‍ട്ട് സെന്റര്‍, ഡോ.റിയാദ് ഹോസ്പിറ്റല്‍, എമിറേറ്റ്‌സ് ഇന്റഗ്ര മെഡിക്കല്‍ ആന്‍ഡ് സര്‍ജറി സെന്റര്‍, മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റല്‍, ഡോ.സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രി എന്നിവിടങ്ങളിലേക്കും ബസ് ഉണ്ടാകും.
ടാക്‌സിയില്‍ രണ്ട് യാത്രക്കാര്‍
ടാക്‌സികളില്‍ രണ്ടു യാതക്കാരെ മാത്രമേ തുടര്‍ന്നും അനുവദിക്കൂ. മുന്‍സീറ്റില്‍ യാത്ര അനുവദിക്കില്ല. മുന്നിലെയും പിന്നിലെയും സീറ്റുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് മറ ഉണ്ടാകും. ഡ്രൈവര്‍മാരും മാസ്‌കും കയ്യുറയും യാത്രക്കാര്‍ മാസ്‌കും ധരിക്കണം. സ്വകാര്യ കാറുകളില്‍ വാഹനമോടിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ അനുവദിക്കും.
പാര്‍ക്കിങ് ഫീസ് ഞായറാഴ്ച മുതല്‍
പാര്‍ക്കിങ് ഫീസ് ഞായറാഴ്ച മുതല്‍ ഈടാക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണിവരെയും രാത്രി എട്ടുമണി മുതല്‍ 12 മണി വരെയുമാണിത്.

Keywords: Combating coronavirus: Dubai Metro, public bus and taxi services to resume Tomorrow, Dubai Metro, Dubai, Bus, Passengers, Health, Health & Fitness, hospital, Gulf, World.Public transport services, including #Dubai metro services, will be resumed from Sunday 26 April. The normal tariff system will be reintroduced. Precautionary measures will continue to be followed and there will be specific guidelines for passengers. pic.twitter.com/zlVWLlacJU— Dubai Media Office (@DXBMediaOffice) April 23, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.