മുഖ്യമന്ത്രി അമേരികയില്‍നിന്ന് നേരെയെത്തുന്നത് ദുബൈയിലേക്ക്; നിക്ഷേപകരെ കാണും

 



തിരുവനന്തപുരം: (www.kvartha.com 29.01.2022) ചികിത്സയ്ക്കായി അമേരികയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ജനുവരി 29) കേരളത്തിലേക്ക് മടങ്ങിയെത്തില്ല. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ദുബൈ വഴിയാണ് മടക്കയാത്ര. ഫെബ്രുവരി നാലിന് വൈകിട്ട് ദുബൈ എക്‌സ്‌പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്‍ഡ്യന്‍ പവിലിയനുള്ളില്‍ ഫെബ്രുവരി നാലുമുതല്‍ 10 വരെയാകും കേരളാ പവിലിയന്‍ പ്രവര്‍ത്തിക്കുക.

മുഖ്യമന്ത്രി  അമേരികയില്‍നിന്ന് നേരെയെത്തുന്നത് ദുബൈയിലേക്ക്; നിക്ഷേപകരെ കാണും


അറബ്, അന്താരാഷ്ട്ര വ്യവസായികളെ ഉള്‍പെടുത്തി നിക്ഷേപസംഗമവും മലയാളി വ്യവസായികളെ ഉള്‍പെടുത്തിയുള്ള വാണിജ്യ സംഗമവും ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ നടക്കും. കേരളത്തിന്റെ തനത് കലാസാംസ്‌കാരിക പരിപാടികളും എക്‌സ്പോയിലെ പവിലിയനില്‍ ദിവസവും അരങ്ങേറും.

അതേസമയം, താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. ഈ മാസം 14ന് പുലര്‍ചെയാണ് മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനികിലേക്ക് പോയത്.

ദുബൈ എക്സ്പോയിലെ കേരള പവിലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന കാര്യം നേരത്തെ കെവാർത്ത റിപോർട് ചെയ്തിരുന്നു.

Also read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia