SWISS-TOWER 24/07/2023

വീട്ടുജോലിക്കാരിയെ മാതാവ് കൊന്നതാണെന്ന് കോടതിയില്‍ മക്കളുടെ മൊഴി

 


ADVERTISEMENT

റാസല്‍ഖൈമ: (www.kvartha.com 08.12.2015) വീട്ടുജോലിക്കാരിയെ മാതാവ് കൊന്നതാണെന്ന് കോടതിയില്‍ മക്കളുടെ മൊഴി. റാസല്‍ഖൈമയില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വദേശി യുവതിയ്‌ക്കെതിരെ മക്കള്‍ മൊഴി നല്‍കിയത് വാര്‍ത്തയാകുകയാണ്. സംഭവം കോടതിയിലെത്തിയപ്പോള്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ യുവതി മടിച്ചു.

വീട്ടുജോലിക്കാരിയെ കൊന്നതാണോ എന്ന ചോദ്യത്തിന് താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ സംഭവത്തിന് സാക്ഷ്യം വഹിച്ച യുവതിയുടെ രണ്ട് ആണ്‍മക്കളെ കോടതി വിസ്തരിച്ചപ്പോഴാണ് കണ്ടുനിന്നവരെല്ലാം ഞെട്ടിയത്. ജഡ്ജിയുടെ ചോദ്യത്തിന് മുന്നില്‍ പതറാതെ മാതാവ് വീട്ടുജോലിക്കാരിയെ കൊന്നതാണെന്ന് കുട്ടികള്‍ തുറന്നുപറയുകയായിരുന്നു. അവിടെ മാതാവ് വീട്ടുജോലിക്കാരി എന്നൊന്നും കുട്ടികള്‍ നോക്കിയില്ല. യാഥാര്‍ത്ഥ്യം അവര്‍ തുറന്നുപറയുകയായിരുന്നു.

പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിനിടെ മാതാവ് ജോലിക്കാരിയെ മര്‍ദ്ദിച്ചെന്നാണ് കുട്ടികളില്‍ ഒരാള്‍
മൊഴി നല്‍കിയത്. പേടിച്ചരണ്ട ജോലിക്കാരി രക്ഷപ്പെടാനായി പൂന്തോട്ടത്തില്‍ ഓടിയൊളിച്ചു. എന്നാല്‍ മാതാവ് പൂന്തോട്ടത്തില്‍ ഒളിച്ച ജോലിക്കാരിയെ തെരഞ്ഞുപിടിച്ച് അവിടെ വെച്ച് വീണ്ടും മര്‍ദിക്കുകയായിരുന്നു. പിന്നീട് മര്‍ദനത്തെ തുടര്‍ന്ന് അവശയായ വീട്ടുജോലിക്കാരിയെ പൂന്തോട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് മാതാവ് പോയി. പിന്നീട് അവിടെക്കിടന്ന് ജോലിക്കാരി മരിക്കുകയായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.

മര്‍ദിച്ചവശയായിട്ടും ജോലിക്കാരിയെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുന്നതിനു പകരം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് നന്നായില്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ എമിറേറ്റ് അല്‍ യൂം കോടതി തുടര്‍ വിചാരണ ഡിസംബര്‍ 14ലേയ്ക്ക് മാറ്റി.

Also Read:
വീട്ടുജോലിക്കാരിയെ മാതാവ് കൊന്നതാണെന്ന് കോടതിയില്‍ മക്കളുടെ മൊഴി
സമസ്ത ജില്ലാ ട്രഷറര്‍ എ അബ്ദുല്ല മുസ്ല്യാര്‍ അന്തരിച്ചു

Keywords:  Children testify against mother over maid's death, Children, Court, Ambulance, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia