SWISS-TOWER 24/07/2023

Dubai Open Chess | ചെസ്: പ്രഗ്‌നാനന്ദയെ പരാജയപ്പെടുത്തി അരവിന്ദ് ചിതംബരം ദുബൈ ഓപനില്‍ മുത്തമിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദുബൈ: (www.kvartha.com) ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സനെ മൂന്നാം തവണയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് 17കാരനായ ആര്‍ പ്രഗ്‌നാനന്ദ ദുബൈ ചെസ് ഓപനില്‍ മത്സരിക്കാനിറങ്ങിയത്. ഇപ്പോഴിതാ, ദുബൈ ചെസ് ഓപനില്‍ വിസ്മയതാരം ആര്‍ പ്രഗ്‌നാനന്ദയെ മലര്‍ത്തിയടിച്ചിരിക്കുകയാണ്, 22 കാരനായ ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം. 
Aster mims 04/11/2022

7.5/9 എന്ന പോയിന്റില്‍ ഒന്‍പതാം റൗന്‍ഡിലാണ് അരവിന്ദിന്റെ കിരീടധാരണം. ടൂര്‍നമെന്റില്‍ ആറ് ജയവും മൂന്ന് സമനിലയും അരവിന്ദ് ചിദംബരം സ്വന്തമാക്കി. അവസാന റൗന്‍ഡില്‍ വിജയിക്കാന്‍ ഒരു സമനില ധാരാളമായിരുന്നു അരവിന്ദിന്. ടൂര്‍നമെന്റില്‍ നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളും ഇന്‍ഡ്യന്‍ താരങ്ങള്‍ക്കാണ്. 

ഇന്‍ഡ്യയുടെ ആദ്യ ദേശീയ ട്രിപിള്‍ ചാംപ്യനാണ് അരവിന്ദ് ചിദംബരം. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്‍ഡ്യന്‍താരമായിരുന്നു പ്രഗ്‌നാനന്ദ. ഇരു താരങ്ങളെയും പരിശീലകന്‍ രമേഷ് ആര്‍ബി അഭിനന്ദിച്ചു. 

Dubai Open Chess | ചെസ്: പ്രഗ്‌നാനന്ദയെ പരാജയപ്പെടുത്തി അരവിന്ദ് ചിതംബരം ദുബൈ ഓപനില്‍ മുത്തമിട്ടു



മിയാമിയിലെ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ് ചെസ് ചാംപ്യന്‍ഷിപിലാണ് കാള്‍സനെ കഴിഞ്ഞ മാസം പ്രഗ്‌നാനന്ദ മൂന്നാം തവണയും അട്ടിമറിച്ചത്. നേരത്തെ ഫെബ്രുവരിയില്‍ ഓള്‍ലൈന്‍ റാപിഡ് ചെസ് ചാമ്പ്യന്‍ഷിപിലും മെയ് 20ന് ചെസബിള്‍ മാസ്റ്റേഴ്‌സ് ഓന്‍ലൈന്‍ ടൂര്‍നമെന്റിലും കാള്‍സനെ പ്രഗ്‌നാനന്ദ മലര്‍ത്തിയടിച്ചിരുന്നു.

Keywords:  News,World,international,Dubai,Gulf,Chess,Top-Headlines, Chess: Aravindh Chithambaram defeats Praggnanandhaa to clinch Dubai Open
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia