Cheating | ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശികളായ 3 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 7 പേരെ ദുബൈയില്‍ എത്തിച്ച് വഞ്ചിച്ചതായി പരാതി; വിസക്കായി നല്‍കിയത് 1 ലക്ഷം രൂപ; ഭക്ഷണമില്ല, താമസിക്കുന്ന കെട്ടിടത്തിന് വാടക നല്‍കാനും കഴിയുന്നില്ലെന്നും വഞ്ചിക്കപ്പെട്ടവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com) ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശികളായ മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരെ ദുബൈയില്‍ എത്തിച്ചു വഞ്ചിച്ചതായി പരാതി. ഒരു ലക്ഷം രൂപ വീതം ഈടാക്കി ആലുവയിലെ ഒരു കണ്‍സള്‍ടന്‍സി മുഖേന സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇവര്‍ക്കൊപ്പമെത്തിയ നാലു പുരുഷന്മാര്‍ ജോലി ലഭിക്കാതെ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
Aster mims 04/11/2022
 
Cheating | ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശികളായ 3 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 7 പേരെ ദുബൈയില്‍ എത്തിച്ച് വഞ്ചിച്ചതായി പരാതി; വിസക്കായി നല്‍കിയത് 1 ലക്ഷം രൂപ; ഭക്ഷണമില്ല, താമസിക്കുന്ന കെട്ടിടത്തിന് വാടക നല്‍കാനും കഴിയുന്നില്ലെന്നും വഞ്ചിക്കപ്പെട്ടവര്‍


സംഭവത്തെ കുറിച്ച് പെണ്‍കുട്ടികള്‍ പറയുന്നത്:


ഒരു മാസത്തെ സന്ദര്‍ശക വിസയിലാണു ദുബൈയിലേക്ക് കൊണ്ടുവന്നത്. വിസ കാലാവധി തീര്‍ന്നതോടെ താമസ സ്ഥലത്തെ വാടക നല്‍കാതെ ഏജന്റ് മുങ്ങി. ഭക്ഷണം നല്‍കുന്നതും നിര്‍ത്തി. സഹായത്തിനായി ദുബൈ കെഎംസിസിയെയും സമീപിച്ചു. 

നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ് മൂന്നു പേരും. രണ്ടു പേര്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായും ഒരാള്‍ അകൗണ്ടിങ് ജോലിയുമാണ് നാട്ടില്‍ ചെയ്തിരുന്നത്. നല്ല ശമ്പളത്തിന് പായ്കിങ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊച്ചിയിലെ ഏജന്റാണ് തങ്ങളെ സമീപിച്ചത്. തുടര്‍ന്ന് ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിച്ചു.

രണ്ടിടങ്ങളില്‍ ഇന്റര്‍വ്യൂവിനു കൊണ്ടുപോയെങ്കിലും ജോലി ശരിയായില്ല. വീട്ടുജോലിക്കുവരെ പോകാന്‍ തയാറാണെന്നു യുവതികള്‍ ഏജന്റിനെ അറിയിച്ചിരുന്നു. ഒരു മാസത്തെ വിസ കാലാവധി കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. നിയമ ലംഘകരായി യുഎഇയില്‍ തുടര്‍ന്നതിന് ഓരോരുത്തര്‍ക്കും 2500 ദിര്‍ഹം പിഴയുണ്ട്. ഈ തുക അടച്ചാലേ രാജ്യംവിടാനാകൂ.

നാട്ടിലേക്കു തിരിച്ചു പോകാനുള്ള അവസ്ഥയിലല്ലെന്നും പിഴ കുടിശിക തീര്‍ത്ത് മറ്റൊരു വിസ എടുത്തു തന്നാല്‍ സ്വന്തം നിലയില്‍ ജോലി കണ്ടെത്താമെന്നുമാണു ഏജന്റിനെ അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം ശ്രമിക്കാമെന്ന് ഏജന്റ് പറഞ്ഞതായും ഇവര്‍ പറയുന്നു.

Keywords: Cheating Complaint Against Visa Agent, Abu Dhabi, Dubai, News, Cheating, Complaint, Visa, Allegation, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia