SWISS-TOWER 24/07/2023

 Salik | ദുബൈയിലെ പുതിയ സാലിക് ഗേറ്റുകള്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങൾ!

​​​​​​​
 
New Salik toll gates and traffic congestion in Dubai
New Salik toll gates and traffic congestion in Dubai

Image Credit: X/ Salik

ADVERTISEMENT

● ദുബൈയിൽ 2007 ലാണ് സാലിക് ടോൾ സംവിധാനം ആരംഭിച്ചത്.
● 2024 നവംബറിൽ പുതിയ 2 ടോൾ ഗേറ്റുകൾ സ്ഥാപിച്ചു.
● 2025 ജനുവരി 31 മുതലാണ് പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നത്.

ഖാസിം ഉടുമ്പുന്തല


ദുബൈ: (KVARTHA) റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുള്ള വരുമാനം വ‍ർധിപ്പിക്കാനും  ഗതാഗതതടസ്സം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് 2007ലാണ് ദുബൈയിൽ സാലിക് (റോഡ് ടോൾ) സംവിധാനം സ്ഥാപിച്ചത്. കഴിഞ്ഞ നവംബറിൽ പുതുതായി രണ്ട് സാലിക് ഗേറ്റുകൾ  സ്ഥാപിച്ചതും ഈ മാസമാദ്യം ടോൾ നിരക്കിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നതും രാജ്യത്തെ ഗതാഗത സംവിധാനത്തിൽ  വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 

Aster mims 04/11/2022

നേരം നോക്കി ടോൾ ഈടാക്കുന്ന സംവിധാനം ജനുവരി 31 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ വില നിർണയത്തിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8വരെയും കടന്നു പോകുന്ന വാഹനങ്ങൾക്ക് 6 ദിർഹമാണ് ടോൾ നിരക്ക് ഏർപ്പെടുത്തിയിരുന്നത്. കൂടാതെ
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ ഒന്നുവരെയും 4 ദിർഹവും, ഞായറാഴ്ചകളിൽ ദിവസം മുഴുവൻ 4 ദിർഹവും  രാത്രി ഒന്നു മുതൽ രാവിലെ 6 വരെ ടോൾ ഫ്രീ യാത്രയും ഏർപ്പെടുത്തിയത് പൊതുജനങ്ങൾക് വളരെ ആശ്വാസം പകർന്നിരുന്നു. 

നേരത്തെ ദുബൈയിലെ 10 ടോൾ ഗേറ്റുകളിലും ദിവസം മുഴുവൻ  4  ദിർഹമായിരുന്നു ടോൾ. രാത്രി 1 മുതൽ 6 വരെയുള്ള സൗജന്യ യാത്ര നിരവധിപേർക്ക് പ്രയോജനപ്രദമാണ്. എന്നിരുന്നാലും ടോൾ  നിരക്ക് ഒഴിവാക്കാനായി നിരവധിപേർ രാവിലെ 6 മണിക്ക് മുൻപായി ഗേറ്റ് കടക്കാൻ ശ്രമിക്കുന്നത് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതായും യാത്രക്കാരിൽ പരാതിയുണ്ട്. പലരും ദേറ, റാശിദിയ, ശാർജ എന്നിവിടങ്ങളിലേക്ക്  ഷോർട്ട് കട്ട് വഴിയാണ് പോകുന്നത്. അവർ റാസ് അൽ ഖോർ റോഡിലൂടെ പ്രവേശിച്ച് ഫെസ്റ്റിവൽ സിറ്റി എക്സിറ്റ് വഴി പോകുന്നു. ഇതോടെ 5 മുതൽ 8 മിനിറ്റ് വരെ എടുത്തിരുന്ന റൂട്ടുകളിൽ  20 മിനിറ്റ് എടുക്കേണ്ടതായി വരുന്നെന്നും അവർ പറഞ്ഞു. 

പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വന്ന ജനുവരി 31നു  ജുമൈറയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് ഉണ്ടായതാണ് റിപ്പോർട്ട്. ടോൾ നിരക്ക് ഒഴിവാക്കാൻ ജുമൈറ റോഡുവഴിയാണ് ഇപ്പോൾ പലരുടെയും യാത്ര. 2024 നവംബറിലാണ്  റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബിസിനസ് ബേയിലും സ്വഫയിലും രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചത്.  സാലിക്  ടോൾ ഗേറ്റുകളുടെയും  ടോൾ  നിരക്കിലെ പരിഷ്കാരങ്ങളുടെയും ശാശ്വതമായ മാറ്റം ദുബൈയിൽ അനുഭവപ്പെടാൻ ഒരു പത്തു വർഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പൊതുഗതാഗത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ ദുബൈ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്ന് അധികൃതർ പറയുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയെ തൃപ്തിപ്പെടുത്താൻ ഭാവിയിലെ മെട്രോ ലൈനുകൾ വളരെ സഹായകരമാകുമെന്ന കാര്യം അവിതർക്കിതമാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Dubai’s new Salik toll system and changes in toll rates have significantly impacted traffic, causing both congestion and relief for commuters.

#SalikGates #DubaiTraffic #RoadTolls #Transportation #DubaiNews #RTA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia