SWISS-TOWER 24/07/2023

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന കേസ്; അറസ്റ്റിലായ പഞ്ചായത് അംഗം മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചയാൾ; കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോട്ടമിട്ടപ്പോള്‍ സിപിഎം റാഞ്ചി മെമ്പറാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ അജോ കുറ്റിക്കൻ

ഇടുക്കി: (www.kvartha.com 26.02.2022) വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചയാളാണ്, ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കുന്നതിന് കാമുകൻ വിനോദിനൊപ്പം ചേര്‍ന്ന് പദ്ധതി നടപ്പാക്കിയെന്ന കേസിൽ അറസ്റ്റിലായ സൗമ്യ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിന് വേണ്ടി കോണ്‍ഗ്രസുകാരാണ് സൗമ്യയെ ആദ്യം സമീപിച്ചത്. പക്ഷേ, നറുക്കു വീണത് സിപിഎമുകാര്‍ക്കായിരുന്നു.

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന കേസ്; അറസ്റ്റിലായ പഞ്ചായത് അംഗം മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചയാൾ; കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോട്ടമിട്ടപ്പോള്‍ സിപിഎം റാഞ്ചി മെമ്പറാക്കി

ഓടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ച സൗമ്യ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള വിജയമാണ് നേടിയത്.
പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് സൗമ്യയെന്നും ഈ നേതാവ് മുഖേനെയാണ് ഇവരെ സ്ഥാനാര്‍ഥിയാക്കിയതെന്നുമാണ് വിവരം. എന്നാൽ ഈ ബന്ധം വിനോദിന് അറിയില്ലായിരുന്നുവെന്നും പറയുന്നു.

11-ാം വാര്‍ഡില്‍ തന്നെ പെട്ടയാളാണ് വിനോദ്. സിപിഎമിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് പ്രവാസിയായ ഇദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎം മണിയുടെ പ്രചാരണത്തിനായി വലിയ തുക സംഭാവന ചെയ്തയാളാണ് വിനോദെന്നാണ് പറയുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിനോദും സൗമ്യയും തമ്മില്‍ അടുത്തതെന്നാണ് വിവരം.

ഇടയ്ക്കിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താറുള്ള വിനോദ് സൗമ്യയെ കണ്ടിരുന്നതായി പറയുന്നു. ഒരു തവണ സൗമ്യയെ വിനോദിനൊപ്പം കണ്ട ഒരാൾ വീഡിയോ പകർത്തി ഭർത്താവിന് അയച്ച് കൊടുത്തിരുന്നുവെന്നും ഇതേ ചൊല്ലി ഭർത്താവുമായി വഴക്കുണ്ടായിരുന്നതായും വിവരമുണ്ട്. ഇടവകപ്പള്ളിയിലെ പുരോഹിതന്‍ മധ്യസ്ഥത വഹിച്ചാണ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതെന്നാണ് അറിയുന്നത്. പഞ്ചായത് മെമ്പര്‍ സ്ഥാനം രാജി വച്ച് വീട്ടമ്മയായി കഴിയണമെന്ന് ഭര്‍ത്താവ് നിബന്ധന മുന്നോട്ടു വെച്ചിരുന്നതായാണ് വിവരം.

ഇതിന് ശേഷമാണ് ഭർത്താവിനെ തട്ടാന്‍ സൗമ്യയും വിനോദും ഗൂഢാലോചന നടത്തിയതെന്നും വണ്ടി ഇടിപ്പിച്ചോ സയനൈഡ് കൊടുത്തോ കൊല്ലാനായിരുന്നു ആലോചനയെന്നും എന്നാൽ പിന്നീട് അത് വലിയ കുഴപ്പമാകുമെന്ന് കണ്ട് പിന്മാറിയാതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു . അതിന് ശേഷമാണ് മയക്കുമരുന്ന് വച്ച് പിടിപ്പിക്കാന്‍ പദ്ധതി തയാറാക്കിയതെന്നും ഇതനുസരിച്ചാണ് കഴിഞ്ഞ 18 ന് സൗമ്യയ്ക്ക് വിനോദ് എംഡിഎംഎ എത്തിച്ചു നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

'ശാനവാസ്, ശാഹിന്‍ ശാ എന്നീ രണ്ടു സുഹൃത്തുക്കള്‍ മുഖേനെ നല്‍കിയ മയക്കുമരുന്ന് സൗമ്യ ഭര്‍ത്താവ് സുനിലിന്റെ സ്‌കൂടെറില്‍ ഒളിപ്പിച്ചു. അതിന് ശേഷം ചിത്രമെടുത്ത് വിനോദിന് അയച്ചു. ഗള്‍ഫില്‍ ഇരുന്നു കൊണ്ട് വിനോദ് അത് പൊലീസിനും മറ്റ് സര്‍കാര്‍ വകുപ്പുകള്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു' - പൊലീസ് കൂട്ടിച്ചേർക്കുന്നു. സൗമ്യയ്ക്ക് രണ്ടു മക്കളുണ്ട്. വിനോദിന് ഒരു കുട്ടിയാണുള്ളത്. സൗമ്യയുടെ അറസ്റ്റ് സിപിഎമിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

Keywords: Case of cheating; arrested panchayat member won by an overwhelming majority, Kerala, Idukki, News, Top-Headlines, Case, Arrest, Husband, Party, CPM, Congress, Gulf, Police, Video.

Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia