Cardiac Arrest | ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനം ഓടിക്കുന്നതിനിടെ മരിച്ചു

 


ADVERTISEMENT

ജിദ്ദ: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനം ഓടിക്കുന്നതിനിടെ മരിച്ചു. മലപ്പുറം പട്ടിക്കാടിനടുത്ത് മണ്ണാര്‍മല സ്വദേശി കൈപള്ളി മുജീബ് റഹ്മാന്‍ (52) ആണ് മരിച്ചത്. ജിദ്ദയില്‍ പച്ചക്കറി വില്‍പനയായിരുന്നു. രാവിലെ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വാഹനത്തില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
Aster_MIMS

Cardiac Arrest | ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനം ഓടിക്കുന്നതിനിടെ മരിച്ചു

മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപള്ളി മുഹമ്മദ് - അഫ്‌സത് ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ, മക്കള്‍: ശഫിന്‍, ശിഫ മറിയം. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ഇപ്പോള്‍ ജിദ്ദയിലാണ്. സഹോദരങ്ങള്‍ ഫൈസല്‍, നുസ്‌റത്.

തുടര്‍ നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ എം സി സിയുടെ കീഴിലുള്ള വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തിച്ചുവരികയാണ്.

Keywords: Cardiac Arrest: Malappuram Natives Died in Jeddah, Jeddah, News, Dead, Malayalee, Vehicles, Dead Body, Hospital, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia