കോട്ടയം സ്വദേശിയെ കുത്തിക്കൊന്ന കേസില്‍ ആറ്റിങ്ങല്‍ സ്വദേശിക്ക് അബുദാബിയില്‍ വധശിക്ഷ
Jul 25, 2015, 10:49 IST
ദുബൈ: (www.kvartha.com 25.07.2015) അബുദാബിയില്‍ മലയാളിക്ക് വധ ശിക്ഷ. കോട്ടയം കറുകച്ചാല്‍ സ്വദേശിയെ കുത്തിക്കൊന്നക്കേസില്‍ ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെയാണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
താമസസ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ കറുകച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ ബാബു അഗസ്റ്റിന്റെ മകന്‍ സുബിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ആറ്റിങ്ങല്‍ പുറമ്പന്‍ചാനി വീട്ടില്‍ സന്തോഷിനു (41) ശിക്ഷ വിധിച്ചത്.
എന്നാല്‍ സുബിന്റെ കുടുംബം മാപ്പു നല്‍കിയാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കുമെന്നാണ് സന്തോഷിന്റെ വീട്ടുകാര്‍ പറയുന്നത്. ഇതിന് ദയാധനമായി 50 ലക്ഷം രൂപ വേണ്ടിവരും. അതേസമയം തങ്ങള്‍ക്കു സംഭവിച്ച നഷ്ടത്തിന് ഒന്നും പരിഹാരമാവില്ലെന്ന് അറിയാമെന്നു കൊല്ലപ്പെട്ട സുബിന്റെ പിതാവ് ബാബു അഗസ്റ്റിന്‍ പറഞ്ഞു. എന്നാല്‍, യുഎഇ നീതിപീഠത്തിന്റെ വിധി സന്തോഷിനെ പോലെയുള്ളവര്‍ ഇനി ആരുടെയും ജീവന്‍ എടുക്കാതിരിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2011 ജൂലൈ 29ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞെത്തി മുറിയില്‍ വിശ്രമിക്കുകയായിരുന്ന സുബിന്‍ അടുത്ത മുറിയിലെ വഴക്കുകേട്ടു തുറന്നുനോക്കിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ബഹളത്തിനിടെ സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് സന്തോഷിന്റെ ബന്ധുക്കള്‍ പറയുന്നത്.
അറസ്റ്റിലായ സന്തോഷിനുവേണ്ടി അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നു സഹോദരന്‍ സതീഷ് പറയുന്നു. ഒടുവില്‍ കോടതിതന്നെ അഭിഭാഷകനെ അനുവദിക്കുകയായിരുന്നു. സന്തോഷ് ഗള്‍ഫിലേക്ക് വന്നത് പലരോടും കടം വാങ്ങിയ പണം കൊണ്ടാണ്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ വന്‍ കടക്കെണിയിലുമാണ്.
സന്തോഷിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ റിയ എംബസി
അധികൃതര്‍ക്കും കേരള സര്‍ക്കാരിനും നിവേദനം നല്‍കിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിലെ തുച്ഛമായ വരുമാനം കൊണ്ടാണു താനും കുടുംബവും ജീവിക്കുന്നതെന്നും റിയയുടെ നിവേദനത്തില്‍ പറയുന്നുണ്ട്.
Keywords: Capital punishment in the United Arab Emirates, Dubai, Kottayam, Abu Dhabi, Compensation, Arrest, Advocate, Gulf.

Also Read:
വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചു; നിര്‍ത്താതെ പോയ ബൈക്ക് ടാങ്കറിലിടിച്ച് യുവാവിന് ഗുരുതരം
Keywords: Capital punishment in the United Arab Emirates, Dubai, Kottayam, Abu Dhabi, Compensation, Arrest, Advocate, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.