പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബര്‍ദുബൈ പൊലീസിനു മകന്‍ പരാതി നല്‍കി

 


ADVERTISEMENT

ദുബൈ: (www.kvartha.com 03.05.2020) പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണത്തില്‍ അദ്ദേഹം എംഡിയായ കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മകന്‍ ബര്‍ദുബൈ പൊലീസിനു പരാതി നല്‍കി.

ജോയി അറയ്ക്കലിനു മുഖ്യഓഹരി പങ്കാളിത്തമുള്ള ഇന്നോവ ഗ്രൂപ്പിന്റെ പുതിയ പദ്ധതിയുടെ പേരിലാണ് ഇരുവരും തമ്മില്‍ ഭിന്നത ഉണ്ടായിരുന്നത്. ജോയിയാണു പദ്ധതി വൈകാന്‍ കാരണമെന്നു പ്രോജക്ട് ഡയറക്ടര്‍ ആരോപിച്ചതും ഇതേച്ചൊല്ലിയുള്ള തര്‍ക്കവുമാണു പിതാവ് ജീവനൊടുക്കാന്‍ കാരണമെന്നാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബര്‍ദുബൈ പൊലീസിനു മകന്‍ പരാതി നല്‍കി

പെട്രോളിയം സംസ്‌കരിച്ച് വിവിധ ഉല്‍പന്നങ്ങള്‍ക്കൊപ്പം ശുദ്ധജലവും ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഹമ്രിയ ഫ്രീ സോണില്‍ ജോയി വിഭാവന ചെയ്തിരുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യ പദ്ധതി ഇതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനുള്ള സാങ്കേതിക ഉപദേശങ്ങള്‍ നല്‍കാനാണ് കമ്പനിക്കു പുറത്തു നിന്നുള്ള കണ്‍സള്‍ട്ടന്റ് ആയി പ്രോജക്ട് ഡയറക്ടറെ നിയമിച്ചത്.

ആറു വര്‍ഷം മുന്‍പാണ് 454 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിച്ച പദ്ധതി തുടങ്ങിയത്. 2000 കോടി രൂപ വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഇതിനു വന്‍ പ്രധാന്യം ഉണ്ടായിരുന്നു. വമ്പന്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി മൂന്നിലൊന്ന് സ്ഥലവും ചുരുങ്ങിയ ചെലവും മതി ഇന്നോവയുടെ പദ്ധതിക്ക് എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

ജോയിക്ക് 2018ല്‍ ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാര്‍ഡു ലഭിച്ചതും ഈ പദ്ധതിക്കാണ്. ഏറെ പ്രത്യേകതകളുള്ള പദ്ധതിയില്‍ പിതാവിനു വളരെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ പദ്ധതിയുടെ പൂര്‍ത്തീകരണം നീളുന്നതു അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ മകന്‍ പറയുന്നു. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും പദ്ധതിക്കായുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കാത്തത് ജോയിയെ ഉലച്ചിരുന്നു.

ഏപ്രില്‍ 23നാണ് ജോയി ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. വ്യാഴാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മാനന്തവാടി അറയ്ക്കല്‍ പാലസില്‍ കൊണ്ടുവന്നത്. ജോയിയുടെ ഭാര്യയും മക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ജോയിയുടെ പിതാവ് ഉലഹന്നാന്‍ അടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

Keywords:  Business delays spurred Joy Arakkal to suicide, says family friend, Dubai, News, Trending, Business Man, Business, Suicide, Complaint, Police, Son, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia