SWISS-TOWER 24/07/2023

'മോഡിയെത്തുമ്പോള്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയും'

 


ദുബൈ: (www.kvartha.com 13.08.2015) ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിട സമുച്ചയമായ ബുര്‍ജ് ഖലീഫ് രണ്ടു ദിവസം ത്രിവര്‍ണ പ്രഭയില്‍ തിളങ്ങുമെന്നു റിപോര്‍ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു എ ഇ സന്ദര്‍ശനം പ്രമാണിച്ച് രണ്ടുദിവസം ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ നിറത്തില്‍ പ്രകാശ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെത്രെ യു എ ഇ സര്‍ക്കാര്‍.

ആഗസ്ത് 16,17 തീയതികളിലാണ് മോഡി യു എ ഇ സന്ദര്‍ശിക്കുന്നത്. ഈ ദിസവങ്ങളില്‍ ബുര്‍ജ് ഖലീഫ പൂര്‍ണമായും ത്രിവര്‍ണ നിറത്തില്‍ പ്രകാശിക്കുമെന്നു ടിവി ചാനലുള്‍പ്പെടെയുള്ള .മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.  അബുദാബിയും ദുബൈയുമാണ് മോഡി സന്ദര്‍ശിക്കുന്നത്.

34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇപ്പോള്‍ യു എ ഇ സന്ദര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും ഒടുവില്‍ യു എ ഇ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി. മോഡിക്ക് വന്‍ സ്വീകരണമാണ് യു എ ഇയിലെ പ്രവാസി ഇന്ത്യക്കാര്‍  ഒരുക്കിയിരിക്കുന്നത്.

അതേസമയം ചില കേന്ദ്രങ്ങളെ ഉദ്ധരിച്ചു  യു.എ ഇയിലെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകന്‍ സംഭവം നിഷേധിച്ചു സോഷ്യല്‍ മീഡിയില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

Updated


'മോഡിയെത്തുമ്പോള്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയും'

Also Read:
ബസ് ഡ്രൈവര്‍മാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തില്‍; സ്‌കൂളിന് അവധിനല്‍കി

Keywords:  Burj khalifa to be lighted in colour of Indian flag tiranga for two days, Prime Minister, Narendra Modi, UAE, Visit, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia