Appeal | അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സമസ്തയെ ശക്തിപ്പെടുത്തണമെന്ന് ബിഎസ്‌കെ തങ്ങൾ


● 'അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഐക്യത്തിലാവണം'
● 'ഓരോ പ്രവർത്തകനും മുന്നിട്ടിറങ്ങണം'
● മക്കയിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ
മക്ക: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സംഘടനയെ ശക്തിപ്പെടുത്തണമെന്ന് റഷീദിയ്യ അറബിക് കോളജ് വർക്കിങ് പ്രസിഡന്റും എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമായ ബിഎസ്‌കെ തങ്ങൾ എടവണ്ണപ്പാറ പറഞ്ഞു. നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്തയെ ശക്തിപ്പെടുത്താൻ ഓരോ പ്രവർത്തകനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മക്ക എസ്‌ഐസി അസീസിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഎസ്‌കെ തങ്ങൾ. കേരള മുസ്‌ലിംകളുടെ മതവിശ്വാസം ശക്തമായി സൂക്ഷിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭിന്നതകളും മാറ്റി വെച്ച് എല്ലാ പ്രവർത്തകരും സമസ്തയെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുഞ്ഞാപ്പ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. അസീസിയ എസ്‌ഐസി യുടെ ഉപഹാരം കെഎംസിസി സൗദി നാഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് മെമ്പർ ഹാരിസ് പെരുവള്ളൂർ ബിഎസ്‌കെ തങ്ങൾക്ക് നൽകി. എം സി നാസർ മൂസ നാസർ വക്കാട്, അസൈൻ എന്നിവർ സംസാരിച്ചു. അസീസ് മാവൂർ സ്വാഗതവും റാഫി ഐക്കരപ്പടി നന്ദിയും പറഞ്ഞു.
#Samastha #BSKTങ്ങൾ #KeralaMuslims #unity #religiousharmony #100thanniversary