ബഹ്‌റൈനില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്; അനുമതി നല്‍കി നാഷനല്‍ മെഡികല്‍ ടാസ്‌ക് ഫോഴ്‌സ്

 


മനാമ: (www.kvartha.com 23.09.2021) ബഹ്‌റൈനില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം. നാഷനല്‍ മെഡികല്‍ ടാസ്‌ക് ഫോഴ്‌സിന്റെ അംഗീകാരമാണ് ലഭിച്ചത്. നേരത്തെ ഗവണ്‍മെന്റ് എക്‌സിക്യൂടിവ് കമിറ്റിയും ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിരുന്നു.

ഫൈസര്‍ ബയോഎന്‍ടെക്, ആസ്ട്രസെനിക (കൊവിഷീല്‍ഡ്), സ്പുട്‌നിക് എന്നീ വാക്‌സിനുകളുടെ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ - ബയോഎന്‍ടെക് വാക്‌സിനോ അല്ലെങ്കില്‍ രണ്ടാം ഡോസായി സ്വീകരിച്ച അതേ വാക്‌സിനോ തെരഞ്ഞെടുക്കാം.

ബഹ്‌റൈനില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്; അനുമതി നല്‍കി നാഷനല്‍ മെഡികല്‍ ടാസ്‌ക് ഫോഴ്‌സ്

വാക്‌സിനെടുക്കാനും ബൂസ്റ്റര്‍ ഡോസ് എടുക്കാനും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalter(dot)gov(dot)bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

ഇതിന് പുറമെ 18 മുതല്‍ 39 വയസ് വരെ പ്രായമുള്ളവരില്‍ സിനോഫാം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇത് ആറ് മാസത്തിന് ശേഷമെന്നായിരുന്നു ശുപാര്‍ശ.

ഫൈസര്‍ വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് രണ്ടാം ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അസുഖം ബാധിച്ച തിയതി മുതല്‍ മൂന്ന് മാസം കഴിയുമ്പോള്‍ വാക്‌സിനെടുക്കാമെന്നും 12 മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

Keywords:  Booster shots approved for 18 years and above, Manama, Health, Health and Fitness, Application, Website, News, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia