Dead Body | സഊദിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com) സഊദിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
സഊദി അല്‍ഖര്‍ജില്‍ ജൂണ്‍ 13-ന് മരിച്ച നിലയില്‍ കണ്ടെത്തിയ കടക്കാവൂര്‍ സ്വദേശി എസ് എസ് നിവാസില്‍ ഷെറിന്‍ ശശാങ്കന്റെ (36) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

Dead Body | സഊദിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അല്‍ഖര്‍ജ് ഇശാറാ സിറ്റിയിലെ ഇലക്ട്രികല്‍ ഷോപില്‍ ഏഴു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഷെറിന്‍. കടക്കാവൂര്‍ നിലാമുക്ക് എസ് എസ് നിവാസില്‍ ശശാങ്കന്‍ - ശോഭന ദമ്പതികളുടെ മകനാണ്. രേഷ്മയാണ് ഭാര്യ.

ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനാല്‍ നിയമക്കുരുക്കില്‍പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു.

കേളി പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി സഊദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടര്‍ന്ന് എംബസിയില്‍നിന്ന് അനുബന്ധ രേഖകള്‍ ശരിയാക്കി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Keywords: Body of Thiruvananthapuram native who was found dead in Saudi Arabia brought home, Riyadh, Saudi Arabia, Dead Body, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia