ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനത്തില്‍ നാട്ടിലെത്തിച്ചു
Apr 23, 2020, 15:03 IST
ദോഹ: (www.kvartha.com 23.04.2020) ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തിലാണ് പത്തനംതിട്ട, മലപ്പുറം ജില്ലക്കാരായ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.
മലപ്പുറം ജില്ലയില്‍ പടപ്പറമ്പ് തടംപറമ്പിലെ നെച്ചിത്തടത്തില്‍ ശിഹാബുദ്ദീന്‍, പത്തനംതിട്ട സീതത്തോട് കോട്ടമണ്‍പാറ സ്വദേശി ബിജു മാത്യു, പത്തനംതിട്ട പ്രക്കാനം സ്വദേശി കാന്തക്കുന്നേല്‍ മത്തായിക്കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടു പോയത്. വ്യാഴാഴ്ച രാവിലെ 10.48ന് കൊച്ചിയിലെത്തുന്ന ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തിലാണ് മൂന്നു മൃതദേഹങ്ങളും അയച്ചത്.
37 വയസുള്ള ശിഹാബുദ്ദീന്‍ ഞായറാഴ്ച രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. ദോഹ ഫ്രണ്ട്‌സ് ലിമോസിന്‍ കമ്പനി ഉടമയായിരുന്നു. കമ്പനി മീറ്റിങ്ങിനിടെ കുഴഞ്ഞ് വീണ ശിഹാബുദ്ദീനെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിഹാബിന്റെ ഭാര്യ ഫെബീനയും മക്കളായ ഹയയും ഹാദിയും ഹയാനും സയാനും ഖത്തറിലാണുള്ളത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വിമാന യാത്രാ വിലക്കുള്ളതിനാല്‍ ഇവര്‍ക്ക് മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് പോകാനായില്ല.
ഖത്തറിലെ നിയമപ്രകാരം മരിച്ചയാളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഫാമിലി വിസയിലുള്ളവര്‍ വിസ റദ്ദാക്കി നാട്ടിലേക്കു പോകാതെ മൃതദേഹം കൊണ്ടുപോകാനാവില്ല. എന്നാല്‍, സന്നദ്ധസംഘടനകളുടെ ഇടപെടലില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവരുടെ വിസ ഖത്തര്‍ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റി തടസം നീക്കുകയായിരുന്നു.
ദോഹയില്‍ ഗ്ലോബല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് കമ്പനി ജീവനക്കാരനായിരുന്ന ബിജു മാത്യു ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ബിസിനസ് വിസയില്‍ ദോഹയിലെത്തിയ മത്തായിക്കുട്ടി വര്‍ഗീസിന്റെ മരണം. ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കെഎംസിസിയുടെ നേതൃത്വത്തിലുള്ള അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശിഹാബിന്റെ മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. അല്‍ ഇഹ്‌സാന്‍ ചെയര്‍മാന്‍ മെഹ്ബൂബ്, ജനറല്‍ കണ്‍വീനര്‍ ഖാലിദ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Bodies of three Malayalees who have died in Qatar brought home, Doha, News, Flight, Dead Body, Malappuram, Dead Body, Kochi, Airport, Gulf, World, Malayalees.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.