BLS services | യു എ ഇയില്‍ ഇന്‍ഡ്യന്‍ പാസ്പോര്ട് സേവനം ആഴ്ചയില്‍ ഇനി 7 ദിവസവും
Jan 21, 2023, 11:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) യു എ ഇയില്‍ ഇന്‍ഡ്യന്‍ പാസ്പോര്ട് സേവനം ആഴ്ചയില്‍ ഇനി ഏഴു ദിവസവും. പ്രവാസി ഇന്‍ഡ്യക്കാര്‍ക്ക് അവധി ദിവസങ്ങളിലും ഇന്‍ഡ്യന്‍ പാസ്പോര്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ മൂന്നു കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുകയെന്ന് വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.
സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ സംഘടനാപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടികറ്റ് നിരക്ക് വര്‍ധന, പ്രവാസി വോടവകാശം തുടങ്ങി പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംഘടനാ ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്നം അനുഭാവപൂര്‍വം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു. ശാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്, ഇന്‍ഡ്യന്‍ പീപിള്‍സ് ഫോറം (ഐപിഎഫ്), ഫ്രന്‍ഡ്സ് ഓഫ് ഇന്‍ഡ്യ, അകാഫ്, തമിഴ് സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ചര്‍ചയില്‍ പങ്കെടുത്തു.
ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ തമിഴ് സംഘം കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷത്തില്‍ മന്ത്രി മുഖ്യാതിഥിയായിരുന്നു. പ്രവാസി സമ്മാന്‍ ജേതാവ് സിദ്ധാര്‍ഥ് ബാലചന്ദ്രനെയും പ്രവാസി സമ്മേളനത്തില്‍ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും പങ്കെടുപ്പിക്കാന്‍ സഹായിച്ച സ്കൂളുകളെയും സംഘടനാ ഭാരവാഹികളെയും ആദരിച്ചു.
Keywords: BLS services: India visa, passport services open seven days a week in Dubai and Sharjah, Dubai, News, Passport, V Muraleedaran, Holidays, Office, Gulf, World.
ദുബൈയില്‍ രണ്ടും ശാര്‍ജയില്‍ ഒരു കേന്ദ്രവുമാണ് ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കുക. വാരാന്ത്യദിനമായ ഞായറാഴ്ചകളിലും സേവനം ലഭ്യമാകുന്നതോടെ കോണ്‍സല്‍ സേവനങ്ങള്‍ക്കായി പ്രവൃത്തി ദിവസം അവധി എടുക്കുന്നതു തൊഴിലാളികള്‍ക്ക് ഒഴിവാക്കാം.
സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ സംഘടനാപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടികറ്റ് നിരക്ക് വര്‍ധന, പ്രവാസി വോടവകാശം തുടങ്ങി പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംഘടനാ ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്നം അനുഭാവപൂര്‍വം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു. ശാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്, ഇന്‍ഡ്യന്‍ പീപിള്‍സ് ഫോറം (ഐപിഎഫ്), ഫ്രന്‍ഡ്സ് ഓഫ് ഇന്‍ഡ്യ, അകാഫ്, തമിഴ് സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ചര്‍ചയില്‍ പങ്കെടുത്തു.
Keywords: BLS services: India visa, passport services open seven days a week in Dubai and Sharjah, Dubai, News, Passport, V Muraleedaran, Holidays, Office, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.