Heart Emojis | ഇനി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയച്ചാല്‍ പണികിട്ടും; കുറ്റകരമാക്കി സഊദി അറേബ്യയും കുവൈതും
Jul 31, 2023, 11:49 IST
റിയാദ്: (www.kvartha.com) ഇനി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയച്ചാല്‍ പണികിട്ടും. വാട്സ് ആപ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കിയിരിക്കുകയാണ് സഊദി അറേബ്യയും കുവൈതും.
കുവൈതില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത് അഭിഭാഷകന്‍ ഹയാ അല്‍ ശലാഹി പറഞ്ഞു.
ഹാര്‍ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സഊദിയില്‍ കണക്കാക്കുക. അതിനാല്‍ സഊദിയിലും ഹാര്‍ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സഊദി റിയാല്‍ പിഴയും ലഭിക്കും. നിയമലംഘനം ആവര്‍ത്തിക്കുമ്പോള്‍ പിഴത്തുക 300,000 സഊദി റിയാലായി ഉയരുകയും അഞ്ചുവര്‍ഷം തടവ് ശിക്ഷയും ലഭിക്കും.
ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കുമെതിരെ ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പെടുമെന്ന് സഊദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറഞ്ഞു.
Keywords: News, Gulf, Gulf-News, Technology, Technology-News, Heart Emojis, Girls, Jail, Kuwait, Saudi Arabia, Beware! Sending heart emojis to girls can land you in jail in Kuwait, Saudi Arabia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.