DXB Police Alert | ദുബൈ പ്രവാസികൾ ജാഗ്രതൈ! ട്രാഫിക് പിഴ അടയ്‌ക്കാനുള്ള കോളുകളോ സന്ദേശങ്ങളോ ലഭിച്ചോ? എങ്കിൽ ഇക്കാര്യം ചെയ്യുക; മുന്നറിയിപ്പ് നൽകി പൊലീസ്
Jan 6, 2024, 12:50 IST
ദുബൈ: (KVARTHA) ദുബൈ പൊലീസ് ജീവനക്കാരാണെന്ന് നടിച്ച് 'പിഴയടയ്ക്കാൻ' ആവശ്യപ്പെട്ട് വരുന്ന കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. നിരവധി ദുബൈ നിവാസികൾക്ക് ട്രാഫിക് പിഴകൾ ഉടനടി അടക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിലോ എസ്എംഎസോ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പണമടക്കാനുള്ള ലിങ്കും കാണാം.
ലിങ്കുകൾ വഴി പണം അടക്കാനും സ്വകാര്യ വിവരങ്ങൾ പങ്കിടാനും ആവശ്യപ്പെടുകയാണെങ്കിൽ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിൽ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ദുബൈ പൊലീസ് ഇ-ക്രൈം സെല്ലിലോ സോഷ്യൽ മീഡിയ ചാനലുകളിലോ റിപ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് അധികൃതർ ഉണർത്തി.
സന്ദേശം വ്യാജമാണെന്ന് എങ്ങനെ അറിയാം?
* ഉടൻ പണമടയ്ക്കാൻ ആവശ്യപ്പെട്ടേക്കാം
* സന്ദേശത്തിൽ മോശം വ്യാകരണം കാണാനാവും
* തെറ്റായി എഴുതിയ വാക്കുകൾ അടങ്ങിയിരിക്കാം
* പണമടയ്ക്കാനുള്ള ലിങ്ക് അടങ്ങിയിട്ടുണ്ടാവും
* അതോറിറ്റിയുടെ പേര് പ്രദർശിപ്പിക്കാത്ത അജ്ഞാത നമ്പർ അല്ലെങ്കിൽ ഐഡി ആയിരിക്കും ഉപയോഗിച്ചിരിക്കുക
Keywords: News, World, Dubai, Dubai Police, Traffic Fine, UAE News, Dubai Police Official Social Media Pages, Beware of fake calls or messages to pay traffic fines, Dubai Police warn.
< !- START disable copy paste -->

Dubai Police has identified multiple fraud cases in which scammers pretended to be police members or departments.
— Dubai Policeشرطة دبي (@DubaiPoliceHQ) January 5, 2024
If you are being asked to make payments via links and share your personal information, stop, verify the sender’s email again, and report it to Dubai Police ECrime,… pic.twitter.com/8DjKdd0GQw
സന്ദേശം വ്യാജമാണെന്ന് എങ്ങനെ അറിയാം?
* ഉടൻ പണമടയ്ക്കാൻ ആവശ്യപ്പെട്ടേക്കാം
* സന്ദേശത്തിൽ മോശം വ്യാകരണം കാണാനാവും
* തെറ്റായി എഴുതിയ വാക്കുകൾ അടങ്ങിയിരിക്കാം
* പണമടയ്ക്കാനുള്ള ലിങ്ക് അടങ്ങിയിട്ടുണ്ടാവും
* അതോറിറ്റിയുടെ പേര് പ്രദർശിപ്പിക്കാത്ത അജ്ഞാത നമ്പർ അല്ലെങ്കിൽ ഐഡി ആയിരിക്കും ഉപയോഗിച്ചിരിക്കുക
Keywords: News, World, Dubai, Dubai Police, Traffic Fine, UAE News, Dubai Police Official Social Media Pages, Beware of fake calls or messages to pay traffic fines, Dubai Police warn.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.