SWISS-TOWER 24/07/2023

ബി ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു, സ്ഥാപനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തി, നിർദ്ദേശം നൽകിയത് യു എ ഇ സെൻട്രൽ ബാങ്ക്

 


ADVERTISEMENT

അബുദബി: (www.kvartha.com 26.04.2020) എന്‍എംസി, യു എ ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനും പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ സെൻട്രൽ ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷെട്ടിയുടെയും ഷെട്ടിയുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളെയും യു എ ഇ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ലണ്ടന്‍ സ്റ്റോക്ക് സ്‌ചേഞ്ചിനെ വഞ്ചിച്ചതിന് ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.


ബി ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു, സ്ഥാപനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തി, നിർദ്ദേശം നൽകിയത് യു എ ഇ സെൻട്രൽ ബാങ്ക്

 യു എ ഇ സ്‌ചേഞ്ചിന് ഗൾഫിൽ മാത്രം നൂറിലേറെ ശാഖകളുണ്ട്. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തുമായി ആയിരത്തിലേറെ ശാഖകൾ വേറെയും. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. 12015 ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം കണ്ടെത്തിയിരുന്നു. 2009 ല്‍ ഷെട്ടിക്ക് പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നും മറ്റും യുഎഇ എക്സ്ചേഞ്ചിന്റെ ഗള്‍ഫിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ നിര്‍ത്തുന്നതായാണ് അധികൃതരുടെ വിശദീകരണം.

യു എഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ഷെട്ടിയെ വിവാദങ്ങളെത്തുടർന്നും സാമ്പത്തിക ഇടപാടിലെ സുതാര്യത ഇല്ലാത്തതിനാലും ഗ്രൂപ്പിന്റെ ഡയറക്‌ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ ഹാനി ബുട്ടിഖി, ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ബസാദിക് എന്നിവരും രാജിവച്ചു.

ഡയറക്ടര്‍, നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍നിന്നും ഫെബ്രുവരി 16 ന് ബി ആര്‍ ഷെട്ടി രാജിവെച്ചതായി പിന്നീട് കമ്പനി അറിയിച്ചു. ബി ആര്‍ ഷെട്ടി ബിസിനസ്സിലെ തന്റെ ഓഹരിയുടെ വലുപ്പം തെറ്റായി വെളിപ്പെടുത്തിയതായ ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്. തുടര്‍ന്ന് എന്‍എംസി ഷെട്ടിയെ ബോര്‍ഡ് യോഗങ്ങളില്‍നിന്ന് നിന്ന് ഒഴിവാക്കിയിരുന്നു.

Summary: Banks asked to Search and seize B R Shetty's Accounts in UAE
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia