ബി ആര്‍ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കാനുള്ളത് 1913 കോടി രൂപ, വായ്പാതുക തിരിച്ച് പിടിക്കാന്‍ ശ്രമമാരംഭിച്ച് ബാങ്ക് അധികൃതർ, സ്വത്ത് കൈമാറ്റവും വിൽപനയും തടഞ്ഞ് കോടതി

 


ADVERTISEMENT

ദുബൈ/ബംഗളൂരു: (www.kvartha.com 22.05.2020) പ്രമുഖ പ്രവാസി വ്യവസായിയും യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ എം സി ആശുപത്രിശൃംഖല സ്ഥാപകനുമായ ബിആര്‍ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് തിരിച്ചടക്കാനുള്ളത് 1913 കോടി രൂപ. 19.13 ബില്യണ്‍ രൂപയിലധികം വരുന്ന വായ്പാതുക തിരിച്ച് പിടിക്കാന്‍ ബാങ്ക് ഓഫ് ബറോഡ അധികൃതർ ശ്രമം ആരംഭിച്ചതായി 'റോയിട്ടേഴ്സും' 'ഖലീജ് ടൈംസും' റിപ്പോർട്ട് ചെയ്തു. ബി.ആര്‍ ഷെട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ കമ്പനികളില്‍ നിന്നും 19.13 ബില്യണ്‍ രൂപയിലധികം വരുന്ന വായ്പ തിരിച്ചുപിടിക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായി ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചു. നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും ഷെട്ടിക്കും ഭാര്യക്കും ബംഗളൂരു കോടതി വിലക്കേര്‍പ്പെടുത്തി.


ബി ആര്‍ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കാനുള്ളത് 1913 കോടി രൂപ, വായ്പാതുക തിരിച്ച് പിടിക്കാന്‍ ശ്രമമാരംഭിച്ച് ബാങ്ക് അധികൃതർ, സ്വത്ത് കൈമാറ്റവും വിൽപനയും തടഞ്ഞ് കോടതി

ബംഗളൂരു അടക്കം നിരവധി ഇന്ത്യന്‍ നഗരങ്ങളിലായി 16 സ്വത്തുവകകളാണ് 1913 കോടി രൂപയുടെ (253 മില്യണ്‍ ഡോളര്‍) വായ്പയ്ക്കായി  ഷെട്ടിയും ഭാര്യയും ബാങ്കില്‍ ഈട് നൽകിയത്. അടുത്ത വാദം ജൂണ്‍ എട്ടിന് നടക്കാനിരിക്കെയാണ് സ്വത്തുക്കള്‍ വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വിലക്കിയുള്ള നടപടി. ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.

യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസിയെ  മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങൾക്കും ശേഷം പുതിയ ഭരണസമിതിക്ക് കീഴിലാക്കിയിരുന്നു. മുൻ കണക്കുകൾ അനുസരിച്ച് കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും മാര്‍ച്ചില്‍6 .6 ബില്യണ്‍ ഡോളറിന്റെ ബാധ്യത ഉള്ളതായി കമ്പനി വെളിപ്പെടുത്തി. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും യു എ ഇ സെൻട്രൽ ബാങ്ക് നേരത്തെ മരവിപ്പിച്ചിരുന്നു. മാത്രമല്ല, ഷെട്ടിയുടെയും ഷെട്ടിയുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളെയും യു എ ഇ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉള്‍പ്പെടുതുകയും ചെയ്തു. ലണ്ടന്‍ സ്റ്റോക്ക് സ്‌ചേഞ്ചിനെ വഞ്ചിച്ചതിന് ഷെട്ടിക്കെതിരെ ലണ്ടനില്‍ കേസും നിലവിലുണ്ട്. അതിനിടെ വിശ്വസിച്ച പലരും തന്നെ ചതിച്ചുവെന്നും ഈ കടുത്ത വഞ്ചനയുടെ ഇരയാകുക വഴി 45 വർഷം കൊണ്ട് കെട്ടിപ്പൊക്കിയ സാമ്രാജ്യം ആണ് ഇല്ലാതായതെന്നുമുള്ള വിശദീകരണവുമായി ബി ആർ ഷെട്ടി രംഗത്തുവന്നിരുന്നു. താന്‍ വന്‍ ചതിയ്ക്ക് ഇരയായി. കമ്പനിയില്‍ നിലവിലുള്ള ചിലരും ചില മുന്‍ ജീവനക്കാരും ചേര്‍ന്ന് തന്നെ ചതിച്ചെന്നും വ്യാജരേഖകള്‍ ചമച്ച് വലിയ തട്ടിപ്പുകള്‍ നടത്തിയതായും അദ്ദേഹം പറയുന്നു.


ബി ആര്‍ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കാനുള്ളത് 1913 കോടി രൂപ, വായ്പാതുക തിരിച്ച് പിടിക്കാന്‍ ശ്രമമാരംഭിച്ച് ബാങ്ക് അധികൃതർ, സ്വത്ത് കൈമാറ്റവും വിൽപനയും തടഞ്ഞ് കോടതി

യു എ ഇയിലെ വിവിധ ബാങ്കുകളിലായി എന്‍ എം സിക്ക് 800 കോടി ദിര്‍ഹം (എകദേശം 16,437 കോടി ഇന്ത്യൻ രൂപ) കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്  അബുദാബിയിലെ അറ്റോര്‍ണി ജനറലുമായിചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരേ ക്രിമിനല്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
നേരത്തെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്നാണ് ഷെട്ടിക്ക് നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ ഏപ്രിലില്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ ഷെട്ടിയെയും ബാങ്ക് ഓഫ് ബറോഡയെയും ബന്ധപ്പെട്ടെങ്കിലും ഇരുവരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടില്‍ പറയുന്നു.

Summary: Bank Of Baroda seeks to recover $250 mn loans from NMC founder B R Shetty
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia